കണ്ണൂർ: ഇന്ത്യൻ നേവിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി നാളെ. ഏഴിമല നാവിക അക്കാദമിയിലേക്കാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം.

ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ടെലി കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ പവർ എൻജിനീയറിങ്/ പവർ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇൻസ്ട്രുമെന്റേഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് 60 ശതനമാനം മാർക്കോടെ ബി.ഇ./ ബി.ടെക്. ഉള്ളവർക്ക് അപേക്ഷിക്കാം.

ജനുവരി 1997-നും 1 ജൂലായ് 2002-നും ഇടയിൽ ജനിച്ചവരാകണം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.joinindiannavy.gov.in സന്ദർശിക്കുക.

0 Comments