ന്യൂഡൽഹി: ഈ വർഷത്തെ ഐ.സി.എസ്.ഇ, ഐ.എസ്.സി പത്ത്, പന്ത്രണ്ട് ക്ലാസ്സുകളുടെ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. വൈകിട്ട് 3നാണ് ഫലം പുറത്തുവരിക.
cisce.org, results.cisce.org എന്നീ വെബ്സൈറ്റുകൾ വഴി ഫലമറിയാം. എന്നാൽ സിബിഎസ്ഇ ഫലം നാളെ പ്രഖ്യാപിക്കില്ല.
കോവിഡ് പശ്ചാത്തലത്തിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷ സി.ബി.എസ്.ഇയും സി.ഐ.എസ്.സി.ഇയും റദ്ദാക്കിയിരുന്നു. ഇന്റേണൽ മാർക്ക് അടിസ്ഥാനമാക്കിയാണ് ഫലം തയ്യാറാക്കിയിട്ടുള്ളത്
പരീക്ഷാഫലത്തിൽ പരാതികളുണ്ടെങ്കിൽ അപേക്ഷ തയ്യാറാക്കി സ്കൂളിൽ സമർപ്പിക്കണമെന്നും സി.ഐ.എസ്.സി.ഇ അറിയിച്ചു.

ലഭിക്കുന്ന അപേക്ഷകൾ അതത് സ്കൂളുകൾ പരിശോധിച്ചശേഷം ശേഷം സി.ഐ.എസ്.സി.ഇയ്ക്ക് സമർപ്പിക്കണമെന്നും ബോർഡ് അറിയിച്ചു.


0 Comments