ഓക്സിജൻ ചലഞ്ച് ഏറ്റെടുത്ത് ആനാവൂർ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ

Jun 17, 2021 at 11:03 pm

Follow us on

\"\"

തിരുവനന്തപുരം: ലാളിച്ചു വളർത്തുന്ന പ്രാവിനെ വിറ്റുണ്ടാക്കിയ പണവും പള്ളിയിലേക്ക് കാണിക്കയായി മാറ്റിവെച്ച തുകയുമൊക്കെ ചേർത്ത് അവർ ഓക്സിജൻ ചലഞ്ച് ഏറ്റെടുത്തു. ആനാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളാണ് വ്യത്യസ്ത വഴികളിലൂടെ പണം സ്വരൂപിച്ച് ആർ.സി.സിയുടെ പുതിയ ഓക്സിജൻ പ്ലാന്റിന് വേണ്ടിയുള്ള ഓക്സിജൻ ചലഞ്ചിലേക്ക് പണം കൈമാറിയത്.

ഏറെ ഇഷ്ടപ്പെട്ട് വളർത്തുന്ന പ്രാവിനെ വിറ്റുകിട്ടിയ തുകയാണ് സ്കൂളിലെ വിദ്യാർത്ഥിയായ എസ്.എസ്. ഗോപിക ഓക്സിജൻ ചലഞ്ചിന്റെ ഭാഗമായി കൈമാറിയത്.

\"\"

ENGLISH PLUS https://wa.me/+919895374159


ദേവാലയത്തിലേക്ക് കാണിക്കയായി മാറ്റിവെച്ച തുക അഞ്ജന എന്ന വിദ്യാർഥിനിയും ഓക്സിജൻ ചലഞ്ചിനായി കൈമാറി. ഗോപിക, അഞ്ജന, സുഗീഷ്, അഭിനവ് ബി നായർ എന്നീ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകൻ സൗധീഷ് തമ്പി തുക അടങ്ങിയ ചെക്ക് മന്ത്രി വി.ശിവൻകുട്ടിക്ക് കൈമാറി.

\"\"

ചലഞ്ചിന്റെ ഭാഗമായ എല്ലാ വിദ്യാർത്ഥികളേയും മന്ത്രി വി ശിവൻകൂട്ടി അഭിനന്ദിച്ചു. ചെക്ക് ആർസിസി അഡീഷണൽ ഡയറക്ടർ ഡോ.സജീദിനെ ഏൽപ്പിച്ചു.

\"\"

Follow us on

Related News