editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ: ഓൺലൈൻ രജിസ്‌ട്രേഷൻ നാളെമുതൽഇന്നത്തെ പരിപാടികൾ മാറ്റി: സ്കൂളുകളിൽ എത്തേണ്ടതില്ലസീറ്റൊഴിവ്, റിഫ്രഷർ കോഴ്സ്, പരീക്ഷകൾ മാറ്റി, പ്രഫസർ നിയമനം: കണ്ണൂർ സർവകലാശാല വാർത്തകൾതുഞ്ചൻപറമ്പിൽ വിദ്യാരംഭം കാലോത്സവത്തിന് തിരിതെളിഞ്ഞു: വിജയദശമി ദിനത്തിൽ പുലർച്ചെ 5മുതൽ എഴുത്തിനിരുത്തൽബിരുദ പ്രവേശനം, വിവിധ പരീക്ഷാഫലങ്ങൾ, പിഎച്ച്ഡി പ്രവേശനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾശാസ്ത്ര ഗവേഷണ പദ്ധതികൾക്ക് ഗ്രാൻഡ്: അപേക്ഷ നവംബർ 15വരെപ്ലസ് വൺ പ്രവേശനം: അന്തർജില്ലാ സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രസിദ്ധീകരിച്ചുകാലിക്കറ്റ് സർവകലാശാല ഡിസ്റ്റൻസ് എജ്യുക്കേഷൻ: ബിരുദ, ബിരുദാനന്തര ബിരുദ അപേക്ഷപരീക്ഷകൾക്ക് അപേക്ഷിക്കാം, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾതാത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: നാളെ വൈകിട്ടുവരെ പരാതികൾ അറിയിക്കാം

സ്കൂൾ പാഠപുസ്തക വിതരണം: സംസ്ഥാനതല ഉദ്ഘാടനം 29ന്

Published on : May 27 - 2021 | 7:35 pm


തിരുവനന്തപുരം: വരുന്ന അദ്ധ്യയന വര്‍ഷത്തെ സ്കൂൾ പാഠപുസ്തകങ്ങങ്ങൾ 29മുതൽ വിതരണം ചെയ്യും. സംസ്ഥാനതല വിതരണോദ്ഘാടനം 29ന് രാവിലെ 10ന് മണക്കാട് ഗവ. ടിടിഐയിൽ നടക്കും.
ആദ്യവാല്യത്തിൽ 288 ടൈറ്റിലുകളിലായി 2.62 കോടി പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുക.


13,064 സൊസൈറ്റികള്‍ വഴിയാണ് സംസ്ഥാനത്ത് പുസ്തക വിതരണം നടത്തുന്നത്. പാഠപുസ്തകങ്ങള്‍ കേരള സിലബസ് ഗവണ്‍മെന്‍റ്/എയ്ഡഡ്/ അണ്‍-എയ്ഡഡ് (അംഗീകൃത) സ്കൂളുകള്‍ക്ക് വിതരണം ചെയ്തു വരുന്നു. പാഠ പുസ്തകത്തിന്‍റെ അച്ചടിയും വിതരണവും കെ.ബി.പി.എസിയാണ് നിർവഹിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഹബ്ബുകളിലും, ഹബ്ബുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലും കെ.ബി.പി.എസ് പാഠപുസ്തകങ്ങള്‍ എത്തിക്കുകയും അവിടെ നിന്ന് കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന വിവിധ സ്കൂള്‍ സൊസൈറ്റികളില്‍ എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്.

നിലവില്‍ എഴുപത് ശതമാനത്തോളം ഒന്നാം വാല്യം പാഠ പുസ്തകങ്ങളുടെ വിതരണം സ്കൂള്‍ സൊസൈറ്റികളിലേക്ക് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കിവരുന്നവ
ജൂണ്‍ 1നകം പൂർത്തീകരിക്കും.

0 Comments

Related News