
തിരുവനന്തപുരം: കഴിഞ്ഞ മാസങ്ങളിൽ നടന്ന എസ്എസ്എൽസി തല പ്രാഥമിക പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് ഒരു അവസരംകൂടി നൽകുമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ. ജൂലായ് 3ന് ഇവർക്കായി പരീക്ഷ നടത്തും.
പരീക്ഷയ്ക്കായുള്ള അഡ്മിഷൻ കാർഡ് ലഭിച്ചിട്ടും പരീക്ഷയെഴുതാൻ കഴിയാത്തവർ വ്യക്തമായ തെളിവുകളോടെ കാരണം ബോധിപ്പിച്ചാൽ വീണ്ടും അവസരം ലഭിക്കും.
രണ്ടാമതും അവസരം ലഭിച്ചവർക്ക് ജൂൺ 21 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

0 Comments