പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

പുതിയ അധ്യയനവർഷത്തെ സ്കൂൾ പ്രവേശനം ഇന്നുമുതൽ: നടപടികൾ ഇങ്ങനെ

May 19, 2021 at 4:13 am

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും പുതിയ അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശനം ഇന്നുമുതൽ ആരംഭിക്കും. സർക്കാർ/ എയ്ഡഡ്/അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ സർക്കാർ പൊതുനിർദ്ദേശങ്ങൾക്ക് അനുസൃതമായി പ്രവേശന നടപടികൾ നടക്കും. സ്കൂൾ പ്രവേശനത്തിന്ഓൺലൈനായി സമ്പൂർണ്ണ പോർട്ടലിലൂടെ (sampoorna.kite.kerala.gov.in) രക്ഷകർത്താക്കൾക്ക് അപേക്ഷ നൽകാവുന്നതാണ്.

\"\"

അതിനുള്ള സൗകര്യം ലഭ്യമല്ലാത്തവർക്ക് ഫോണിൽ അഡ്മിഷൻ നടപടികൾ പൂർത്തീക
രിക്കാവുന്നതാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ പ്രധാന അധ്യാപകർ അഡ്മിഷന് ആവശ്യമായ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തണം.


പ്രവേശനത്തിനോട് അനുബന്ധമായ രേഖകളും മറ്റ് വിശദാംശങ്ങളും ലോക്ക്ഡൗൺ
പിൻവലിച്ചതിന് ശേഷം കൃത്യത ഉറപ്പ് വരുത്തി ക്രമീകരിക്കണം. നിലവിലെ ലോക്ക്ഡൗൺ പിൻവലിച്ചതിന്ശേഷവും രക്ഷിതാക്കൾക്ക് സ്കൂളുകളിൽ നേരിട്ടെത്തി കുട്ടികളുടെ പ്രവേശനത്തിന് അപേക്ഷ നൽകാം.

നിലവിൽ അഡ്മിഷൻ സമയത്ത് ഏതെങ്കിലും രേഖകൾ ഹാജരാക്കാൻ കഴിയാത്ത കുട്ടികൾക്കും താൽക്കാലികമായി അഡ്മിഷൻ നൽകാവുന്നതാണ്. അന്യസംസ്ഥാനങ്ങൾ, വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്കും ഇത്തരത്തിൽ അഡ്മിഷൻ നൽകാവുന്നതാണ്.


സമ്പൂർണയിൽ വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ നിലവിൽ ആധാർ നമ്പർ (യു.ഐ.ഡി)ലഭിച്ച കുട്ടികൾ യു.ഐ.ഡി നമ്പർ രേഖപ്പെടുത്താവുന്നതാണ്. യു.ഐ.ഡി നമ്പർ
“വാലിഡ്\’ ആണോ എന്ന് പരിശോധിക്കാനുള്ള സംവിധാനം സോഫ്റ്റ് വെയറിൽ ഉൾപ്പെടു
ത്തിയിട്ടുണ്ട്. പൊതു വിദ്യാലയങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും പ്രവേശനം നൽകുന്നതിനുള്ള സാഹചര്യം ഒരുക്കേണ്ടതാണ്.

\"\"

വിദ്യാഭ്യാസ ഓഫീസർമാരും അധ്യാപകരും ഇക്കാര്യത്തിൽ അനുകൂലമായ സമീപനം സ്വീകരിക്കുകയും പ്രവേശന നടപടികൾ കാര്യക്ഷമമാക്കുകയും വേണം. വിടുതൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് സമ്പൂർണ്ണ വഴിയുള്ള നിലവിലെ സംവിധാനം
തുടരാവുന്നതാണ്. വിടുതൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയും മേൽപ്പറഞ്ഞ രീതിയിൽ
ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ഓൺലൈൻ അഡ്മിഷൻ, വിടുതൽ സർട്ടിഫിക്കറ്റ് എന്നിവക്കുള്ള അപേക്ഷ നൽകുന്നത് സംബന്ധിച്ച വിശദാംശങ്ങൾ കൈറ്റ് പ്രത്യേകമായി പ്രസിദ്ധീകരിക്കും.

\"\"


സംസ്ഥാനത്ത് ലോക്ക്ഡൗൺ പിൻവലിക്കുന്ന മുറയ്ക്ക് സമഗ്രശിക്ഷാ കേരളം സ്കൂളുകളിൽ എത്തിച്ചിരിക്കുന്ന വർഷാന്ത വിലയിരുത്തലിനുള്ള വർക്ക്ഷീറ്റുകൾ സംബന്ധിച്ച പവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതാനെന്നും
പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Follow us on

Related News