editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഡിഎൽഎഡ് കോഴ്സ്: നവംബർ 9മുതൽ വിവിധ പരീക്ഷകൾരാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ സംവരണ സീറ്റുകളിൽ പ്രവേശനംകമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്‌ കോഴ്സ്: അപേക്ഷ ഒക്ടോബർ 15 വരെവി.എച്ച്.എസ്.ഇ വെയിറ്റിങ് ലിസ്റ്റ് പ്രകാരമുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ ഒന്നുവരെഗ്രാമവികസന കമ്മിഷണറേറ്റിൽ ഐടി പ്രഫഷണൽ നിയമനം: അപേക്ഷ 6വരെഒക്‌ടോബർ 2ന് സ്കൂളുകളിൽ ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് തുടക്കം: വിദ്യാർത്ഥികളടക്കം ഹാജരാക്കണംഎംടെക് ഓപ്ഷൻ രജിസ്‌ട്രേഷൻ ഒക്ടോബർ 3വരെഡിഎൽഎഡ് പരീക്ഷാ പുനർമൂല്യനിർണ്ണയം: അപേക്ഷ 6വരെആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ്, പരീക്ഷാഫലങ്ങൾ, എക്സ്റ്റേണൽ എക്സാമിനേഷൻ: എംജി സർവകലാശാല വാർത്തകൾലഹരിമുക്ത കേരളത്തിന് സ്‌കൂൾതലത്തിൽ ജനജാഗ്രതാ സമിതികൾ: വിശദ നിർദേശങ്ങൾ അറിയാം

സിവിൽ സർവീസസ് പരീക്ഷാ പരിശീലനം: സംസ്ഥാനത്തെ 7 കേന്ദ്രങ്ങളിൽ അവസരം

Published on : April 12 - 2021 | 4:07 pm

തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യൂക്കേഷൻ കേരളയുടെ കീഴിൽ വിവിധ കേന്ദ്രങ്ങളിൽ സിവിൽ സർവീസസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം. തിരുവനന്തപുരത്ത് മണ്ണന്തലയിലെ കേരള സ്റ്റേറ്റ് സിവിൽ സർവീസസ് അക്കാദമിയുടെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്യാശ്ശേരി (കണ്ണൂർ), മൂവാറ്റുപുഴ, കൊല്ലം (ടി.കെ.എം. ആർട്‌സ് ആൻഡ് സയൻസ് കോളജ്) എന്നീ ഉപകേന്ദ്രങ്ങളിലുമാണ് പരിശീലനം. ജൂണിൽ ആരംഭിക്കുന്ന സിവിൽ പരിശീലന ക്ലാസ്സിലേക്കുള്ള പ്രവേശനത്തിനാണ് പരീക്ഷ നടത്തുന്നത്.

മെയ് 9 രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ മേൽപ്പറഞ്ഞ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ www.kscsa.org എന്ന വെബ്‌സൈറ്റിൽ ഏപ്രിൽ 30 വൈകുന്നേരം അഞ്ച് മണിവരെ ലഭ്യമാണ്.

രജിസ്‌ട്രേഷൻ ഫീസ് 200 രൂപ. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം: 0471-2313065,2311654, 8281098863, 8281098862, 8281098861, കൊല്ലം: 9446772334, മൂവാറ്റുപുഴ: 8281098873, പൊന്നാനി: 0494-2665489, 8281098868, പാലക്കാട്: 0491-2576100, 8281098869, കോഴിക്കോട്: 0495-2386400, 8281098870, കല്യാശ്ശേരി: 8281098875.

0 Comments

Related News