എംജിയിൽ സംവരണ സീറ്റൊഴിവ്: പരീക്ഷാഫീസ് അടയ്ക്കാൻ 30വരെ സമയം

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ 2021-2023 അധ്യയനവർഷം എം.ടെക് എനർജി സയൻസ് പ്രോഗ്രാമിൽ എസ്.സി., എസ്.ടി., മുസ്ലിം വിഭാഗങ്ങളിൽ ഓരോ സീറ്റൊഴിവുണ്ട്. എം.ടെക് ഇൻ നാനോസയൻസ് ആന്റ് നാനോടെക്നോളജി പ്രോഗ്രാമിൽ എസ്.സി., എസ്.ടി. വിഭാഗങ്ങളിൽ ഓരോ സീറ്റൊഴിവുണ്ട്. യോഗ്യരായവർ സാക്ഷ്യപത്രങ്ങളുമായി മാർച്ച് 29ന് രാവിലെ 11ന് സർവകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ എഡി എ11 സെക്ഷനിൽ എത്തണം. വിശദവിവരം www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

പരീക്ഷാഫീസ്

കോട്ടയം: ബി.ആർക് 7, 8 സെമസ്റ്റർ (2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴയില്ലാതെ മാർച്ച് 26 വരെയും 525 രൂപ പിഴയോടെ മാർച്ച് 29 വരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് 30 വരെയും അപേക്ഷിക്കാം.

Share this post

scroll to top