എംജി സർവകലാശാല മാറ്റിവച്ച പരീക്ഷകൾ ഏപ്രിൽ മെയ്‌ മാസങ്ങളിൽ നടക്കും

കോട്ടയം: മാർച്ച് 26, 29, 30, 31, ഏപ്രിൽ അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത് തീയതികളിൽ നടത്താനിരുന്ന ഒന്നുമുതൽ അഞ്ചുവരെ സെമസ്റ്റർ എം.സി.എ. (2011, 2012, 2013, 2014 ലാറ്ററൽ എൻട്രി അഡ്മിഷൻ മേഴ്സി ചാൻസ് – അഫിലിയേറ്റഡ് കോളജുകളിലെയും സീപാസിലേയും) പരീക്ഷകൾ യഥാക്രമം ഏപ്രിൽ 28, 29, 30, മെയ് മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, 10 തീയതികളിൽ നടക്കും. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

Share this post

scroll to top