ബി.എസ്.സി. നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്സുകളുമായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്സുകൾക്ക് അപേക്ഷിക്കാൻ അവസരം. ബി.എസ്.സി. (ഓണേഴ്സ്) നഴ്സിങ്, ബി.എസ്.സി. നഴ്സിങ് (പോസ്റ്റ് ബേസിക്), ബി.എസ്.സി.(പാരാമെഡിക്കൽ) കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

ബി.എസ്.സി. (ഓണേഴ്സ്) നഴ്സിങ്ങിന് ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ പഠിച്ച് 55 ശതമാനം മാർക്കോടെ പ്ലസ്ടു പാസാകണം. സംവരണ വിഭാഗങ്ങൾക്ക് 50 ശതമാനം മതി. ബി.എസ്.സി. (പാരാമെഡിക്കൽ) കോഴ്സിന് ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് (കോഴ്സിനനുസരിച്ച്) വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ (പട്ടിക വിഭാഗക്കാർക്ക് 45 ശതമാനം) പ്ലസ്ടു പരീക്ഷ വിജയിക്കണം.

ന്യൂഡൽഹി, ഭുവനേശ്വർ, ഋഷികേശ് കേന്ദ്രങ്ങളിലായി ഒപ്റ്റോമട്രി, മെഡിക്കൽ ടെക്നോളജി ഇൻ റേഡിയോഗ്രാഫി, ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്റ്, ഡെന്റൽ ഹൈജിൻ, ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി, ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യോളജി, മെഡിക്കൽ ടെക്നോളജി ഇൻ റേഡിയോ തെറാപ്പി, അനസ്തേഷ്യാ ടെക്നോളജി, യൂറോളജി ടെക്നോളജി, പെർഫ്യൂഷൻ ടെക്നോളജി, ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജി, റേഡിയോതെറാപ്പി ടെക്നോളജി, സ്ലീപ്പ് ലബോറട്ടറി ടെക്നോളജി, റെസ്പിരേറ്ററി തെറാപ്പി, ന്യൂറോമോണിറ്ററിങ് ടെക്നോളജി, ഓർത്തോപീഡിക്സ് ടെക്നോളജി കോഴ്സുകൾ ഉണ്ട്.


ബി.എസ്.സി. നഴ്സിങ് (പോസ്റ്റ് ബേസിക്) പഠനത്തിന് പ്ലസ്ടു, ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി ഡിപ്ലോമ അല്ലെങ്കിൽ നഴ്സ് റജിസ്ട്രേഡ് നഴ്സ്, മിഡ്വൈഫ് രജിസ്ട്രേഷൻ അനിവാര്യമാണ്. ഏപ്രിൽ ആറിന് വൈകീട്ട് അഞ്ചിനകം https://aiimsexams.ac.in അല്ലെങ്കിൽ https://ugcourses.aiimsexams.orgവഴിയോ ബേസിക് റജിസ്ട്രേഷൻ പൂർത്തിയാക്കണം. തള്ളിയ അപേക്ഷകളിലെ പിശകുകൾ ഏപ്രിൽ 15നകം തിരുത്തണം. അന്തിമപട്ടിക ഏപ്രിൽ 20-ന് പുറത്തുവിടും. അപേക്ഷ ഫോമുകളും
പ്രോസ്പക്ടസും ഏപ്രിൽ 26ന് സൈറ്റിൽ ലഭ്യമാകും.

Share this post

scroll to top