കോട്ടയം: കഴിഞ്ഞ ജൂണിൽ നടന്ന സി.ബി.സി.എസ് (നാലാം സെമസ്റ്റർ) പരീക്ഷകൾ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം. കോവിഡ് വ്യാപനത്തെ തുടർന്ന് പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കാണ് സർവകലാശാല വീണ്ടും അവസരം നൽകുന്നത്.

2021 മാർച്ച് 30 മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. റീഅപ്പിയറൻസ്/സപ്ലിമെന്ററി പരീക്ഷയിൽ ഈ വിദ്യാർഥികൾക്കും പരീക്ഷ എഴുതാൻ അവസരം നൽകും.

പ്രത്യേക രജിസ്ട്രേഷൻ കൂടാതെ, നേരത്തെ നടന്ന നാലാം സെമസ്റ്റർ റഗുലർ പരീക്ഷയുടെ ഹാൾടിക്കറ്റ് ഉപയോഗിച്ച് പരീക്ഷയെഴുതാം. വിദ്യാർഥികൾ അവരവരുടെ കോളജുകളിൽ തന്നെ പരീക്ഷയ്ക്ക് ഹാജരാകണം. വിശദവിവരത്തിന് കോളേജ് ഓഫീസുമായി ബന്ധപ്പെടണം.

ബി.എസ് സി. സൈബർ ഫോറൻസിക് (2013-2016 അഡ്മിഷൻ) വിദ്യാർഥികൾക്ക് ഏപ്രിൽ 13 മുതൽ നടക്കുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് (2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയ്ക്ക് ഹാജരാകാവുന്നതാണ്.
