ത്രിവല്‍സര എന്‍ജിനിയറിങ് ഡിപ്ലോമ പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന ത്രിവല്‍സര എന്‍ജിനിയറിങ് ഡിപ്ലോമ (5, 6 സെമസ്റ്റര്‍ (2015 സ്‌കീം)-നവംബര്‍ 2020) പരീക്ഷകള്‍ മാറ്റിവെച്ചു. മാര്‍ച്ച് 22 മുതല്‍ നടത്താനിരുന്ന പരീക്ഷ ഏപ്രില്‍ 9ന് നടക്കും.

പരീക്ഷക്ക് ഫൈനില്ലാതെ മാര്‍ച്ച് 22 വരെയും 25 രൂപ പ്രതിദിന ഫൈനോടെ 27 വരെയും 750 രൂപ സൂപ്പര്‍ ഫൈനോടെ 31 വരെയും ഫീസടക്കാം. രജിസ്റ്റര്‍ ചെയ്യുവാന്‍ https://www.sbte.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2775440, 2775443 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Share this post

scroll to top