editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വയനാട് മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകൾ: പ്രതിമാസം 45,000 രൂപഎൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി ജൂണിലോ?ഫിസിക്സ്, ഹിന്ദി വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപക ഒഴിവുകൾഅഗ്നിവീർ നിയമനം: ഇനിമുതൽ പ്രവേശന പരീക്ഷ ആദ്യംചെങ്ങന്നൂരിൽ നടക്കുന്ന ‘തരംഗ്-23 ദേശീയ ടെക് ഫെസ്റ്റ്’ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തുപോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്: അപേക്ഷ ഫെബ്രുവരി 28വരെആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ്.സി നഴ്‌സിങ്: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചുസ്‌കോൾ കേരള: സൗജന്യ പഠന സഹായി വിതരണംകാലിക്കറ്റ് സർവകലാശാല പരീക്ഷകളിൽ മാറ്റം, പരീക്ഷാ അപേക്ഷ, വിവിധ പരീക്ഷകൾ, പുനർ മൂല്യനിർണയ ഫലംഗവ. കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിൽ എം.എഡ് സീറ്റൊഴിവ്: സ്പോട്ട് അഡ്മിഷൻ നാളെ

ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷ; അപേക്ഷ ക്ഷണിച്ചു

Published on : March 12 - 2021 | 11:00 am

തിരുവനന്തപുരം: കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന ബി.ആര്‍ക്. പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷ (നാറ്റ) ഏപ്രില്‍ 10-നും ജൂണ്‍ 12-നും ഓണ്‍ലൈന്‍ വഴി നടത്തും. ആദ്യപരീക്ഷയ്ക്ക് മാര്‍ച്ച് 28 വരെയും രണ്ടാംപരീക്ഷയ്ക്ക് മേയ് 30 വരെയും അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുവാന്‍ http://www.nata.in/ എന്ന വെബ്‌സൈറ്റ് കാണുക. ഒരു ടെസ്റ്റിന് 2000 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി/വര്‍ഗ, ഭിന്നശേഷി, ട്രാന്‍സെക്ഷ്വല്‍ വിഭാഗക്കാര്‍ക്ക് 500 രൂപ ഫീസിളവുണ്ട്. പരീക്ഷയ്ക്ക് ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

യോഗ്യത

  • പ്ലസ്ടു തുല്യ പ്രോഗ്രാം മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ പഠിച്ച് മൂന്നിനുംകൂടി മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും പ്ലസ് ടു പരീക്ഷയില്‍ മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കുംവാങ്ങി ജയിച്ചിരിക്കണം.
  • മാത്തമാറ്റിക്‌സ് ഒരു നിര്‍ബന്ധവിഷയമായി പഠിച്ച് അംഗീകൃത ത്രിവത്സര ഡിപ്ലോമ 50 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്കും അപേക്ഷിക്കാം.
  • യോഗ്യതാ പരീക്ഷ 2020-21-ല്‍ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

0 Comments

Related News