എംജി സർവകലാശാല പരീക്ഷകളും മൂല്യനിർണയവും

Mar 9, 2021 at 5:40 pm

Follow us on

കോട്ടയം: സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽതോട്ടിലെ എട്ടാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ് – 2016 അഡ്മിഷൻ റഗുലർ, 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴയില്ലാതെ മാർച്ച് 18 വരെയും 525 രൂപ പിഴയോടെ മാർച്ച് 22 വരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് 24 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ സെമസ്റ്ററിന് 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

\"\"

പരീക്ഷ തീയതി

നാലാം സെമസ്റ്റർ മെഡിക്കൽ ബയോകെമിസ്ട്രി (2016 അഡ്മിഷൻ മുതൽ റഗുലർ/സപ്ലിമെന്ററി/2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 26 മുതൽ ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 12 വരെയും 525 രൂപ പിഴയോടെ മാർച്ച് 15 വരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് 16 വരെയും അപേക്ഷിക്കാം.

\"\"

സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽതോട്ടിലെ അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ് – 2017 അഡ്മിഷൻ റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ ഒൻപതുമുതൽ ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 16 വരെയും 525 രൂപ പിഴയോടെ മാർച്ച് 17 വരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് 18 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

\"\"

ഇന്റെൺഷിപ്പ് മൂല്യനിർണയം

രണ്ടാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്കീം, 2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമെന്ററി, പഴയ സ്കീം, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) ജനുവരി 2021 പരീക്ഷയുടെ ഇന്റൺഷിപ്പി് മൂല്യനിർണയം ഓൺലൈനായി നടക്കും. പരീക്ഷയ്ക്ക് പങ്കെടുക്കാനുള്ളവർ ഇന്റൺഷിപ്പ് റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പ് തലവൻ മുഖേന ബോർഡ് ചെയർമാന് മാർച്ച് 15ന് മുമ്പ് ഇമെയിൽ വഴി സമർപ്പിക്കണം.വിശദവിവരങ്ങൾ അതത് കോളേജുകളിൽ നിന്നും ലഭിക്കും

\"\"

Follow us on

Related News