കേരള സര്‍വകലാശാല അറിയിപ്പുകള്‍

തിരുവനന്തപുരം: കേരളസര്‍വകലാശാല മാര്‍ച്ചില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്നോളജി പരീക്ഷയുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ഇന്റേണ്‍ഷിപ്പ് വൈവാ വോസി

  1. കേരളസര്‍വകലാശാല നടത്തുന്ന മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ഹോം സയന്‍സ് (ന്യൂട്രിഷ്യന്‍ ആന്റ് ഡയറ്ററ്റിക്സ്) ഒക്ടോബര്‍ 2020, പരീക്ഷയുടെ ഇന്റേണ്‍ഷിപ്പ് വൈവാ വോസി പരീക്ഷ മാര്‍ച്ച് 25 ന് ആലപ്പുഴ സെന്റ്.ജോസഫ്സ് കോളജ് ഫോര്‍ വിമനില്‍ വച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.
    പ്രാക്ടിക്കല്‍
  2. കേരളസര്‍വകലാശാല ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ 138 2 (യ) പരീക്ഷയുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 15 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്
  1. കേരളസര്‍വകലാശാല നടത്തുന്ന മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2013 സ്‌കീം) ഏപ്രില്‍ 2020 (സപ്ലിമെന്ററി) പരീക്ഷയുടെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് ബ്രാഞ്ചിലെ ഇലക്ട്രോണിക് ഡിവൈസസ് ലാബ് (13307) എന്ന പ്രാക്ടിക്കല്‍ പരീക്ഷ തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ബസേലിയോസ് കോളജ് ഓഫ് എഞ്ചിനീയറിങില്‍ വച്ച് മാര്‍ച്ച് 18 നും നാലാം സെമസ്റ്റര്‍ ബി.ടെക്. ഒക്ടോബര്‍ 2020 (2013 സ്‌കീം) അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 16 നു സി.ഇ.ടിയില്‍ വച്ചും നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

ഇന്റേണല്‍ മാര്‍ക്ക്

കേരളസര്‍വകലാശാല നടത്തുന്ന ബി.ആര്‍ക്ക് ഡി.ഗ്രി കോഴ്സ് (2013 സ്‌കീം, 2014 അഡ്മിഷന്‍) ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് (40 മാര്‍ക്ക് യൂണിവേഴ്സിറ്റി പരീക്ഷയില്‍ ലഭിക്കാത്തവര്‍) ഇന്റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 13. അപേക്ഷയോടൊപ്പം 735 രൂപ ഫീസ് ഓരോ സെമസ്റ്ററിനും അടയ്ക്കേണ്ടതാണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷ രജിസ്ട്രേഷന്‍

കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീയറിങിലെ 2018 സ്‌കീമിലെ വിദ്യാര്‍ത്ഥികളുടെ ഏപ്രില്‍ 7 നു ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.ടെക് റഗുലര്‍/ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴയില്ലാതെ മാര്‍ച്ച് 18 വരേയും 150 രൂപ പിഴയോടെ മാര്‍ച്ച് 22 വരേയും 400 രൂപ പിഴയോട്കൂടി മാര്‍ച്ച് 24 വരേയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

Share this post

scroll to top