ന്യൂഡൽഹി: ഫെബ്രുവരിയിൽ നടന്ന ജെഇഇ മെയിൻ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. nta.ac.in, ntaresults.nic.in,jeemain.nta.nic.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം അറിയാം. ദേശീയതലത്തിൽ 6 പേർ മുഴുവൻ മാർക്കും നേടി. 99.999 പെർസെന്റൈൽ നേടിയയത് തെലങ്കാന സ്വദേശിനിയായ കൊമ്മ ശരണ്യയാണ്. പെൺകുട്ടികളിൽ ഏറ്റവും ഉയർന്ന മാർക്കാണിത്. മഹാരാഷ്ട്ര സ്വദേശി സിദ്ധാന്ത് മുഖർജ്ജി, ഗുജറാത്ത് സ്വദേശി അനന്തകൃഷ്ണ, രാജസ്ഥാൻ സ്വദേശി സാകേത്, ഡൽഹി സ്വദേശികളായ പ്രവാർ കടാരിയ, പ്രബൽ ദാസ്, ചണ്ഡീഗഢ് സ്വദേശി ഗുർമീത് സിങ് എന്നിവരാണ് മുഴുവൻ മാർക്കും നേടിയത് .

6.52 ലക്ഷം പേരാണ് ഫെബ്രുവരി 23 മുതൽ 26 വരെ നടന്ന പരീക്ഷ എഴുതിയത്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലും ജെഇഇ മെയിൻ പരീക്ഷ നടക്കാനുണ്ട്. ഈ പരീക്ഷകൾക്കായി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യാനുള്ള പോർട്ടലും ഇപ്പോൾ തുറന്നിട്ടുണ്ട്. ഈ സെഷനുകളും പൂർത്തിയാക്കിയ ശേഷം അഖിലേന്ത്യ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.


.
0 Comments