തളിര് സ്‌കോളര്‍ഷിപ്പ് സംസ്ഥാനതല പരീക്ഷ ഇന്ന്

തിരുവനന്തപുരം: തളിര് സ്‌കോളര്‍ഷിപ്പ് സംസ്ഥാനതല പരീക്ഷ മാര്‍ച്ച് 6 രാവിലെ 11 മുതല്‍ നടക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലുള്ളവര്‍ക്ക് കോട്ടയം എംടി സെമിനാരി എച്ച്.എസ്.എസ് സ്‌കൂളിലും, തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ളവര്‍ക്ക് കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സിലുമാണ് പരീക്ഷ നടക്കുക. കഴിഞ്ഞ മാസം നടന്ന ജില്ലാതല പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷ നടത്തുന്നത്.

Share this post

scroll to top