എം.ജി സര്‍വകലാശാല അറിയിപ്പുകള്‍

കോട്ടയം: അഫിലിയേറ്റഡ് കോളജുകളിലും സീപാസിലും മാര്‍ച്ച് അഞ്ചിന് നടത്താന്‍ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ മൂന്നാം സെമസ്റ്റര്‍ ബി.എഡ് (ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ – 2019 അഡ്മിഷന്‍ റഗുലര്‍/സപ്ലിമെന്ററി – ദ്വിവത്സരം) പരീക്ഷകള്‍ മാര്‍ച്ച് എട്ടിന് നടക്കും. പരീക്ഷ സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.

അപേക്ഷ തീയതി

ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ./എം.എസ് സി./ എം.കോം. (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ – 2019 അഡ്മിഷന്‍ റഗുലര്‍/2015, 2016, 2017, 2018 അഡ്മിഷന്‍ സപ്ലിമെന്ററി/2014 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് പിഴയില്ലാതെ മാര്‍ച്ച് 18 വരെയും 525 രൂപ പിഴയോടെ മാര്‍ച്ച് 22 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ മാര്‍ച്ച് 24 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 45 രൂപ വീതവും (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷ ഫീസിന് പുറമെ അടയ്ക്കണം. ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ./എം.എസ് സി./ എം.കോം പ്രൈവറ്റ് (20042011 നോണ്‍ സി.എസ്.എസ്. – അദാലത്ത് – സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് 2018) റഗുലര്‍ (കോളജ്) പരീക്ഷകളും ഇതോടൊപ്പം നടക്കും. സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് ഫീസ് 5000 രൂപ അടച്ചവര്‍ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല. ആദ്യ മേഴ്‌സി ചാന്‍സ് പരീക്ഷയെഴുതുന്നവര്‍ (2014 അഡ്മിഷന്‍) 5250 രൂപ സ്‌പെഷല്‍ ഫീസായി പരീക്ഷ ഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. എം.എസ് സി. (സപ്ലിമെന്ററി, മേഴ്‌സി ചാന്‍സ്) അപേക്ഷകള്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ 8 (പരീക്ഷ)നും എം.എ./എം.കോം. (സപ്ലിമെന്ററി, മേഴ്‌സി ചാന്‍സ്) അപേക്ഷകള്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ 9 (പരീക്ഷ)നും നേരിട്ട് നല്‍കണം. വിശദവിവരം സര്‍വകലാശാല വെബ് സൈറ്റില്‍.

പരീക്ഷാഫലം
1. 2019 ഒക്ടോബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. പരീക്ഷയുടെ കെ.ഇ. കോളജ് മാന്നാനം – ബി.എസ് സി. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ട്രിപ്പിള്‍ മെയിന്‍, കെ.എം.എം. കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് തൃക്കാക്കര – ബി.എസ് സി. അപ്പാരല്‍ ആന്റ് ഫാഷന്‍ ഡിസൈനിങ് മോഡല്‍ 3 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് ഒന്‍പതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

2. 2020 ഫെബ്രുവരിയില്‍ നടന്ന മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള അംഗീകൃത ഗവേഷണ കേന്ദ്രങ്ങളുടെ 2019 നവംബറിലെ പി.എച്ച്.ഡി. കോഴ്‌സ് വര്‍ക്ക് പരീക്ഷഫലം (റഗുലര്‍, സപ്ലിമെന്ററി) പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 15 വരെ അപേക്ഷിക്കാം.

Share this post

scroll to top