ബി.എസ്.സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: ബി.എസ്.സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് പ്രോഗ്രാമിലേക്ക് കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷത്തെ കോഴ്‌സാണിത്. ഏതു സ്ട്രീമില്‍നിന്നും പ്ലസ്ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട സവിശേഷമേഖലയില്‍ പഠനംനടത്തിയ വി.എച്ച്.എസ്.ഇ. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തില്‍ 50 മാര്‍ക്ക് വെയ്റ്റേജ് ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി 18നകം അപേക്ഷ ഫോം പൂരിപ്പിച്ച് കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോം http://admission.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റില്‍ നിന്ന് ലഭ്യമാണ്.

Share this post

scroll to top