കോട്ടയം: 2020 മെയില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷ
- മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. മെഡിക്കല്‍ ഡോക്യുമെന്റേഷന് (2016 അഡ്മിഷന് മുതല്‍ റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ ഫെബ്രുവരി 26 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി 16 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 17 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ഫെബ്രുവരി 18 വരെയും അപേക്ഷിക്കാം.
പരീക്ഷകള്‍ മാറ്റി
- ഫെബ്രുവരി 16, 17 തീയതികളില്‍ നടത്താനിരുന്ന ഒന്നും മൂന്നും സെമസ്റ്റര്‍ എല്‍.എല്‍.ബി. (പഞ്ചവത്സരം) പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട്.
- ഫെബ്രുവരി 16 മുതല്‍ നടത്താനിരുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക് (2015 അഡ്മിഷന് മുതല്‍ – റഗുലര്‍/സപ്ലിമെന്ററി – സീപാസ്) പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട്.
പ്രവേശനം
- തൃപ്പൂണിത്തുറ ആര്.എല്‍.വി. കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്സില്‍ നടത്തപ്പെടുന്ന എം.എഫ്.എ. പ്രവേശനത്തിനുള്ള അവസാന തീയതി ഫെബ്രുവരി 25 ആയി പുനക്രമീകരിച്ചു. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍. ഫോണ്‍: 9447486821, 9744045432.
- മഹാത്മാഗാന്ധി സര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളില്‍ പുതുതായി ആരംഭിച്ചിട്ടുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ എം.എസ്.സി നാനോസയന്‍സ് ആന്റ് നാനോടെക്നോളജി (ഫിസിക്സ്), എം.എസ് സി. നാനോ സയന്‍സ് ആന്റ് നാനോടെക്നോളജി (കെമിസ്ട്രി), എം.എസ് സി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന് ലേണിംഗ്, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമുകളിലേക്കും എം.ടെക് പ്രോഗ്രാമുകളായ എം.ടെക് നാനോ സയന്‍സ് ആന്റ് നാനോ ടെക്നോളജി, എം.ടെക് എനര്‍ജി സയന്‍സ് എന്നീ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 28 വരെ നീട്ടി. . www.cat.mgu.ac.inഎന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരത്തിന് ഫോണ്‍: 0481-2733595. ഇമെയില്‍:cat@mgu.ac.in
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
2018 ജൂണില്‍ നടന്ന അവസാന വര്‍ഷ ബി.ഫാം പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പുതുപ്പള്ളി ഡി.പി.എസിലെ ദിയ തോമസ്, ഗ്ലോറിയ പോള്‍, ശ്രീലക്ഷ്മി വി.എസ്. എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി.
ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന
ബി.കോം (പ്രൈവറ്റ്) സ്പെഷല്‍ മേഴ്സി ചാന്‍സ് ഡിസംബര്‍ 2019 (ആനുവല്‍ സ്കീം) പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി ഫെബ്രുവരി 19ന് സില്‍വര്‍ ജൂബിലി പരീക്ഷഭവനിലെ 225-ാം നമ്പര്‍ മുറിയില്‍ എത്തണം.

0 Comments