editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ബെംഗളൂരു എച്ച്എംടിയില്‍ ഹിന്ദി ഓഫീസര്‍, കമ്പനി സെക്രട്ടറി: ഡിസംബര്‍ 15വരെ അപേക്ഷിക്കാംമിശ്ര ധാതു നികം ലിമിറ്റഡില്‍ 49ഒഴിവുകള്‍: വാക്ക് ഇന്‍ ഇന്റവ്യൂ ഡിസംബര്‍ 13ന്ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ഒഴിവ്: ഡിസംബര്‍ 30വരെ അപേക്ഷിക്കാംറെയില്‍വേയില്‍ കായിക താരങ്ങള്‍ക്ക് അവസരം: പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ കായികോത്സവം ഡിസംബർ 3മുതൽ: വൈകിട്ട് 6ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംഹയർ സെക്കന്ററി വാർഷിക പരീക്ഷ: ടൈം ടേബിൾചൊവ്വാഴ്ച്ച മലപ്പുറം ജില്ലയിൽ അവധി: വ്യാജ വാർത്തപരീക്ഷാഫലം, ടൈം ടേബിൾ, ഓറിയെന്റേഷൻ പ്രോഗ്രാം: കണ്ണൂർ സർവകലാശാല വാർത്തകൾബിടെക് സ്‌പോട്ട് അഡ്മിഷന്‍, പരീക്ഷാ അപേക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾകുട്ടികളുടെ ലഹരി വിമുക്തിയില്‍ സ്വകാര്യത ഉറപ്പാക്കാന്‍ തീരുമാനം: ലഹരിവിമുക്ത കേരളം പ്രചാരണ കര്‍മ്മപരിപാടി രണ്ടാം ഘട്ടത്തില്‍

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള മദർതെരേസ സ്‌കോളർഷിപ്പ്: ഫെബ്രുവരി 6 വരെ അപേക്ഷിക്കാം

Published on : February 02 - 2021 | 6:37 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്സിങ് ഡിപ്ലോമ, പാരാമെഡിക്കൽ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർതെരേസ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ഈ മാസം ആറാം തിയതി വരെ www.minoritywelfare.kerala.gov.in ലൂടെ ഓൺലൈനായി അപേക്ഷ സർപ്പിക്കാം. യോഗ്യത പരീക്ഷയിൽ 45 ശതമാനം മാർക്ക് നേടിയിരിക്കണം. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 15,000 രൂപയാണ് സ്‌കോളർഷിപ്പ് ലഭിക്കുക. സർക്കാർ അംഗീകൃത സെൽഫ് ഫിനാൻസിങ് നഴ്സിങ് കോളജുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്മെന്റ് മെമ്മോയോ സ്ഥാപനമേധാവിയുടെ സർട്ടിഫിക്കറ്റോ ഹാജരാക്കണം. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. കോഴ്സ് ആരംഭിച്ചവർക്കും, ഒന്നാം വർഷം പഠിക്കുന്നവർക്കും സ്‌കോളർഷിപ്പിനായി അപേക്ഷിക്കാം. ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുളളൂ. കഴിഞ്ഞ വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. 50 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികൾക്കും സ്‌കോളർഷിപ്പ് നൽകും. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. ഫോൺ: 0471-2302090, 2300524.

0 Comments

Related News