കണ്ണൂർ: പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജിലെ ആയുർവേദ ബി.എസ്.സി നഴ്സിംഗ്, ബി.ഫാം കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി അലോട്ട്മെന്റ് വിവരങ്ങൾ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ ഫെബ്രുവരി 3നകം കോളജിലെത്തി പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് 0471-2560363 എന്ന നമ്പറിൽ ബന്ധപ്പെടുക.
