എട്ടാം ക്ലാസ് വരെയുള്ള എല്ലാവരേയും ജയിപ്പിക്കാൻ സാധ്യത: പ്ലസ് വണ്ണിന്റെ കാര്യത്തിൽ തീരുമാനം പിന്നീട്

തിരുവനന്തപുരം: എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും സ്ഥാന കയറ്റം നൽകാൻ ആലോചനയുമായി വിദ്യാഭ്യാസ വകുപ്പ്. ഒമ്പതു വരെയുള്ള ക്ലാസുകളിൽ വർഷാന്ത്യ പരീക്ഷ ഒഴിവാക്കാനാണ് ആലോചന. വരുന്ന മാസങ്ങളിൽ കോവിഡ് വ്യാപനം കൂടുമെന്ന റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്താണ് ക്ലാസ് കയറ്റം വിദ്യാഭ്യാസ വകുപ്പ് ചിന്തിക്കുന്നത്. പ്ലസ് വണ്ണിന് സംസ്ഥാനത്ത് പൊതു പരീക്ഷയായതിനാൽ വിശദമായ ചർച്ചയ്ക്കു ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂയെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അടുത്ത ജൂണിൽ സ്‌കൂൾ തുറക്കാനായാൽ അപ്പോൾ പ്ലസ് വണ്ണിന്റെ പരീക്ഷ നടത്താനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. അധ്യയന വർഷം നഷ്ടപ്പെടാതെ വിദ്യാർഥി സൗഹൃദമായ നടപടികളായിരിക്കും കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിൽ ഉണ്ടാകൂയെന്നും ഇതു സംബന്ധിച്ച് നയപരമായ തീരുമാനം സർക്കാരിൽ നിന്നുണ്ടാകുമെന്നും എസ്.സി.ഇ.ആർ.ടി വ്യക്തമാക്കി.

Share this post

scroll to top