editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ബെംഗളൂരു എച്ച്എംടിയില്‍ ഹിന്ദി ഓഫീസര്‍, കമ്പനി സെക്രട്ടറി: ഡിസംബര്‍ 15വരെ അപേക്ഷിക്കാംമിശ്ര ധാതു നികം ലിമിറ്റഡില്‍ 49ഒഴിവുകള്‍: വാക്ക് ഇന്‍ ഇന്റവ്യൂ ഡിസംബര്‍ 13ന്ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ഒഴിവ്: ഡിസംബര്‍ 30വരെ അപേക്ഷിക്കാംറെയില്‍വേയില്‍ കായിക താരങ്ങള്‍ക്ക് അവസരം: പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ കായികോത്സവം ഡിസംബർ 3മുതൽ: വൈകിട്ട് 6ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംഹയർ സെക്കന്ററി വാർഷിക പരീക്ഷ: ടൈം ടേബിൾചൊവ്വാഴ്ച്ച മലപ്പുറം ജില്ലയിൽ അവധി: വ്യാജ വാർത്തപരീക്ഷാഫലം, ടൈം ടേബിൾ, ഓറിയെന്റേഷൻ പ്രോഗ്രാം: കണ്ണൂർ സർവകലാശാല വാർത്തകൾബിടെക് സ്‌പോട്ട് അഡ്മിഷന്‍, പരീക്ഷാ അപേക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾകുട്ടികളുടെ ലഹരി വിമുക്തിയില്‍ സ്വകാര്യത ഉറപ്പാക്കാന്‍ തീരുമാനം: ലഹരിവിമുക്ത കേരളം പ്രചാരണ കര്‍മ്മപരിപാടി രണ്ടാം ഘട്ടത്തില്‍

എസ്എസ്എൽസി: ഐ.ടി പരീക്ഷയ്ക്കുള്ള ഡെമോ സോഫ്റ്റ്‌വെയർ പ്രസിദ്ധീകരിച്ചു

Published on : January 29 - 2021 | 2:27 pm

തിരുവനന്തപുരം: എസ്എസ്എൽസി പൊതു പരീക്ഷയ്ക്കുള്ള പത്താമത്തെ പേപ്പറായ ഐ.ടി പ്രായോഗിക പരീക്ഷ കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള ഡെമോ സോഫ്റ്റ്‌വെയർ കൈറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എല്ലാ ഹൈസ്‌കൂളുകളുടേയും സമ്പൂർണ പോർട്ടലിലെ ലോഗിനിൽ സോഫ്റ്റ്‌വെയറും, യൂസർഗൈഡും, നിർദ്ദേശങ്ങളും, ലഭ്യമാണ്. വിദ്യാലയ മേധാവി സമ്പൂർണയിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്ത് സ്‌കൂൾ ലാബിലെ കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്ത് കുട്ടികളെ പരിശീലിപ്പിക്കേണ്ടതാണെന്ന് കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു. ഐ.ടി പ്രായോഗിക പരീക്ഷയിൽ നാല് മേഖലകളിൽ നിന്നും കുട്ടിക്ക് ഇഷ്ടമുള്ള രണ്ട് മേഖലകൾ തെരഞ്ഞെടുക്കാം. ഇപ്രകാരം തെരഞ്ഞെടുക്കുന്ന രണ്ട് മേഖലകളിൽ നിന്ന് ദൃശ്യമാകുന്ന രണ്ട് ചോദ്യങ്ങളിൽ ഓരോന്ന് വീതമാണ് ചെയ്യേണ്ടത്. ഓരോ ചോദ്യത്തിനും 20 സ്‌കോർ വീതം 40 സ്‌കോറാണ് ലഭിക്കുക. ഡിസൈനിങ്‌, പ്രസിദ്ധീകരണം, പൈതൺ ഗ്രാഫിക്‌സ്, ചലന ചിത്രങ്ങൾ എന്നീ നാല് അധ്യായങ്ങളെ അടിസ്ഥാനമാക്കിയുള്ള 12 പ്രവർത്തനങ്ങൾ അടങ്ങുന്ന ചോദ്യബാങ്കും, പരിശീലിക്കുന്നതിനുള്ള റിസോഴ്‌സുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്. കേൾവി പരിമിതിയുള്ള കുട്ടികളുടെ ഐ.ടി പരീക്ഷയ്ക്കുള്ള ചോദ്യശേഖരവും പ്രത്യേകമായി വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഫെബ്രുവരി രണ്ടാംവാരം ഐ.ടി പ്രായോഗിക പരീക്ഷയുമായി ബന്ധപ്പെട്ട പ്രത്യേക ക്ലാസ് കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യും. കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാത്തവിധവും ആത്മവിശ്വാസത്തോടെയും പരിശീലിക്കാനും പരീക്ഷയെഴുതാനും കഴിയുന്നവിധം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

0 Comments

Related News