യുവശാസ്ത്രജ്ഞര്‍ക്ക് ഇന്‍സ മെഡൽ: നോമിനേഷനുകൾ ക്ഷണിച്ചു

Jan 29, 2021 at 12:28 pm

Follow us on

ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ യുവശാസ്ത്രജ്ഞർക്കു നൽകുന്ന ഇൻസ മെഡലിന് നോമിനേഷനുകൾ ക്ഷണിച്ചു. അപേക്ഷ ജനുവരി 31 വരെ സ്വീകരിക്കും. രാജ്യത്ത് നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ 40 പേർക്ക് ഒരുലക്ഷം രൂപയും, മെഡലും, സാക്ഷ്യപത്രം എന്നിവ അടങ്ങുന്ന ബഹുമതി സമ്മാനിക്കും. മാത്തമാറ്റിക്കൽ സയൻസ്, ഫിസിക്സ്, കെമിസ്ട്രി, എർത്ത് ആൻഡ് എൻവയൺമെന്റൽ സയൻസ്, എൻജിനിയറിങ് ആൻഡ് ടെക്നോളജി, ജനറൽ ബയോളജി, മോളിക്യുലാർ ആൻഡ് സെല്ലുലാർ ബയോളജി, ബയോമോളിക്യുലാർ സ്ട്രക്ചറൽ ബയോളജി ആൻഡ് ഡ്രഗ് ഡിസ്കവറി, ഹെൽത്ത് സയൻസ്, അഗ്രിക്കൾച്ചറൽ സയൻസ് എന്നിവയാണ് പരിഗണിക്കുന്ന മേഖലകൾ. ഒരൊ വിഷയങ്ങളുടെയും ഉപമേഖലകളും, നോമിനേഷൻ മാതൃകയും www.insaindia.res.in ൽ ലഭ്യമാണ്. നോമിനേഷൻവഴി മാത്രമേ അവാർഡിനായി ശാസ്ത്രജ്ഞരെ പരിഗണിക്കുകയുള്ളൂ. ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി വിശിഷ്ടാംഗങ്ങൾ, ഇൻസ മെഡൽ മുൻ ജേതാക്കൾ, സർവകലാശാല ഫാക്കൽറ്റികൾ എന്നിവർക്കും ദേശീയ ശാസ്ത്രസമിതികൾ, ബിരുദാനന്തരബിരുദ വകുപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയ്ക്കും, 1986 ജനവരി ഒന്നിനോ ശേഷമോ ജനിച്ച ഭാരതീയ ശാസ്ത്രജ്ഞരെ നാമനിർദേശം ചെയ്യാം. റീനോമിനേഷൻ പറ്റില്ല. ജനുവരി 31നകം നോമിനേഷനും അനുബന്ധ രേഖകളും ഒറ്റ പി.ഡി.എഫ് ഫയലാക്കി ytinsa@gmail.com ലേക്ക് ഇമെയിലായി അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.insaindia.res.in സന്ദർശിക്കുക.

\"\"

Follow us on

Related News