ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയ വാർഷിക പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു. 3 മുതൽ 11 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പരീക്ഷാ തീയതിയാണ് പ്രഖ്യാപിച്ചത്. മാർച്ച് 1 മുതൽ 20 വരെയാണ് പരീക്ഷകൾ. 3 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈനായും മറ്റുള്ളവർക്ക് ഓഫ്‌ലൈനായും പരീക്ഷകൾ നടത്തും. ഓൺലൈനായി പരീക്ഷയെഴുതാൻ വേണ്ടത്ര സൗകര്യങ്ങളില്ലാത്ത വിദ്യാർഥികൾക്കായി ഓഫ്‌ലൈൻ പരീക്ഷ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഓഫ്‌ലൈൻ പരീക്ഷയെഴുതാനാഗ്രഹിക്കുന്ന വിദ്യാർഥികൾ മാതാപിതാക്കളുടെ അനുമതി പത്രം ഹാജരാക്കണം. ഓരോ ക്ലാസ്സിനുമായി കുറഞ്ഞത് നാല് സെറ്റ് ചോദ്യപേപ്പറുകൾ തയ്യാറാക്കിയിരിക്കണമെന്നും പരീക്ഷകൾക്കായി വ്യത്യസ്ത സമയ പരിധി നിശ്ചയിക്കണമെന്നും നിർദേശമുണ്ട്. അന്തിമ ഫലം മാർച്ച് 31ന് പ്രഖ്യാപിക്കുമെന്നും ഏപ്രിൽ ഒന്നു മുതൽ പുതിയ അധ്യായന വർഷമാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് kvsangathan.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

0 Comments