പ്രധാന വാർത്തകൾ

കാലിക്കറ്റ്‌ സർവകലാശാല അറിയിപ്പുകൾ

Jan 28, 2021 at 11:13 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല ലൈഫ് ലോങ്‌ ആൻഡ് എക്സ്റ്റൻഷൻ വകുപ്പിന്റെ കീഴിൽ ഫെബ്രുവരി രണ്ടാം വാരത്തിൽ ആരംഭിക്കുന്ന ഫാബ്രിക് പെയ്ന്റിങ്‌ ആൻഡ് സാരി ഡിസൈനിങ്, സോപ്സ് ആൻഡ് ഡിറ്റർജന്റ് നിർമാണം എന്നിവായുടെ സൗജന്യ പരിശീലന ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവിന് അപേക്ഷിക്കാം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. താൽപര്യമുള്ളവർ ലൈഫ് ലോങ് ലോണിങ് ആൻഡ് എക്സ്റ്റൻഷൻ വകുപ്പുമായി ബന്ധപ്പെടുക. ഫോൺ: 9495459276, 9846149276, 8547684683.

പ്രാക്ടിക്കൽ പരീക്ഷ

കാലിക്കറ്റ്‌ സർവകലാശാല ബി.വോക് ഫാഷൻ ടെക്നോളജി ഒന്നാം സെമസ്റ്റർ നവംബർ 2018/2019 പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി മൂന്നും, രണ്ടാം സെമസ്റ്റർ ഏപ്രിൽ 2019/2020 പ്രാക്ടിക്കൽ പരീക്ഷ പത്തിനും ആരംഭിക്കും.

\"\"

പരീക്ഷ അപേക്ഷ

കാലിക്കറ്റ്‌ സർവകലാശാല ഒന്നാം സെമസ്റ്റർ എം.ടെക് നാനോ സയൻസ് ആൻഡ് ടെക്നോളജി 2019 സ്കീം, 2019 പ്രവേശനം നവംബർ 2019 റഗുലർ പരീക്ഷക്കും 2016 സ്കീം, 2018 പ്രവേശനം നവംബർ 2019 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ഫെബ്രുവരി ആറ് വരേയും 170 രൂപ പിഴയോടുകൂടി എട്ട് വരിയും ഫീസടച്ച് പത്ത് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

പരീക്ഷാഫലം

കാലിക്കറ്റ്‌ സർവകലാശാല നാലാം സെമസ്റ്റർ എം.എ സംസ്‌കൃതം ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സർവകലാശാല എഞ്ചിനീയറിങ് കോളജിലെ എട്ടാം സെമസ്റ്റർ ബിടെക് റഗുലർ ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി പത്ത് വരെ അപേക്ഷിക്കാം. അഞ്ചാം സെമസ്റ്റർ എം.സി.എ ഡിസംബർ 2019 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിന് ഫെബ്രുവരി എട്ട് വരെ അപേക്ഷിക്കാം. പി.ജി ഡിപ്ലോമ ഇൻ റിഹാബിലിറ്റേഷൻ സൈക്കോളജി ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി എട്ട് വരെ അപേക്ഷിക്കാം.

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തിക സംവരണം

കാലിക്കറ്റ്‌ സർവകലാശാല 2021 ജനുവരി 21ന് നടത്തിയ എം.ഫിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ സംവരണത്തിന് അർഹതയുണ്ടെങ്കിൽ ഫെബ്രുവരി രണ്ടിന് മുൻപായി ബന്ധപ്പെട്ട പഠനവകുപ്പിൽ അറിയിക്കേണ്ടതാണ്.

Follow us on

Related News