editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
അഗ്നിവീര്‍ ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്ന് പങ്കെടുത്തത് 1228 യുവാക്കള്‍പ്ലസ് ടു, ബിരുദം കഴിഞ്ഞവർക്ക് ഏവിയേഷൻ കോഴ്സുകൾ: ഇപ്പോൾ അപേക്ഷിക്കാംസംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം 20 മുതല്‍ 22 വരെ കോട്ടയത്ത്ഇനി ബോർഡിലെഴുതി മെനക്കെടേണ്ട, ലാപ്ടോപ്പിൽ ടൈപ്പ് ചെയ്താൽ ബോർഡിൽ അക്ഷരങ്ങൾ തെളിയും: കൈറ്റ് ബോർഡ് വന്നുകംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചുഒരു അജണ്ടയുമായി കേരള യൂണിവേഴ്സിറ്റി സെനറ്റ് യോഗം ഒക്ടോബര്‍ 11ന്പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ: ഓൺലൈൻ രജിസ്‌ട്രേഷൻ നാളെമുതൽതൃശൂര്‍ മൃഗശാലയില്‍ ജോലി ഒഴിവുകള്‍ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിപരിചമുള്ളവര്‍ക്ക് നിര്‍ദിഷ്ട യോഗ്യതകളില്ലെങ്കിലും നിയമനം നേടാംഇന്നത്തെ പരിപാടികൾ മാറ്റി: സ്കൂളുകളിൽ എത്തേണ്ടതില്ല

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകൾ

Published on : January 23 - 2021 | 12:12 pm

തേഞ്ഞിപ്പലം: അവസാന വര്‍ഷ ബി.കോം പേപ്പറുകള്‍ക്ക് എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി വണ്‍ ടൈം റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. ജനുവരി 30ന് മുൻപ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് ഫെബ്രുവരി 3നകം അപേക്ഷയുടെ പ്രിന്റ്ഔട്ട് ഫീസ്റസിപ്റ്റ്, മാര്‍ക്ക് ലിസ്റ്റുകള്‍ സഹിതം കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍, സ്‌പെഷ്യല്‍ സപ്ലിമെന്ററി എക്‌സാമിനേഷന്‍ യൂണിറ്റ്, പരീക്ഷാ ഭവന്‍, കാലിക്കറ്റ് സര്‍വകലാശാല-673635 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പരീക്ഷാ ഫീസ് ആദ്യത്തെ അഞ്ച് പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപ വീതമായിരിക്കും. സര്‍വകലാശാലയില്‍ നടക്കുന്ന പരീക്ഷയുടെ തിയതിയും സമയക്രമവും സര്‍വകലാശാല വെബ്‌സൈറ്റില്‍ പിന്നീട് പ്രസിദ്ധപ്പെടുത്തുന്നതാണ്.

യു.ജി.സി നെറ്റ്, ജെ.ആര്‍.എഫ് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

മാനവിക വിഷയങ്ങളില്‍ യു.ജി.സി നെറ്റ്, ജെ.ആര്‍.എഫ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വര്‍ക്കായി ജനറല്‍ പേപ്പറിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ 11 ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. ഫെബ്രുവരി ആദ്യവാരത്തില്‍ ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേര്, വിലാസം, വയസ്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവയുള്‍പ്പെടെ ജനുവരി 28ന് മുൻപായി bureaukkd@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അപേക്ഷിക്കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം. എല്ലാ ദിവസങ്ങളിലും രാവിലെ പത്ത് മുതല്‍ അഞ്ച് വരെ ആയിരിക്കും ക്ലാസ്സുകള്‍ ഉണ്ടാവുക.

മാര്‍ക്ക് ലിസ്റ്റ് വിതരണം

കാലിക്കറ്റ് സര്‍വകലാശാല 2014 സ്‌കീം നാലാം സെമസ്റ്റര്‍ ബി.ടെക് മെക്കാനിക്കല്‍ എഞ്ചിനീയറിങ്‌ ഏപ്രില്‍ 2019 പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ വിതരണത്തിനായി കോളജുകളില്‍ എത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ അതാത് കേന്ദ്രങ്ങളില്‍ നിന്നും മാര്‍ക്ക് ലിസ്റ്റുകള്‍ കൈപ്പറ്റേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : eefour@uoc.ac.in, 0494 2407472.

വൈവാവോസി

കാലിക്കറ്റ് സര്‍വകലാശാല ഫൈനല്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെ വൈവാവോസീ ഫെബ്രുവരി 8ന് സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം സെമിനാര്‍ ഹാളില്‍ നടക്കും. ഫൈനല്‍ എം.എ ഇംഗ്ലീഷ് ഫെബ്രുവരി 3 മുതല്‍ 17 വരെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് ദേവഗിരി സെന്റ്‌ജോസഫ് കോളജിലും ഫെബ്രുവരി മൂന്ന് മുതല്‍ 15 വരെ തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തൃശൂര്‍ സെന്റ്‌തോമസ് കോളജിലും നടക്കും. ഫൈനല്‍ എം.എ ഹിസ്റ്ററി സൗത്ത് സോണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി രണ്ട് മുതല്‍ ആറ് വരെ തൃശൂര്‍ ശ്രീ. സി അച്ചുതമേനോന്‍ ഗവണ്‍മെന്റ് കോളജിലും നോര്‍ത്ത് സോണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി രണ്ട് മുതല്‍ അഞ്ച് വരെ സര്‍വകലാശാല ഹിസ്റ്ററി വിഭാഗം സെമിനാര്‍ ഹാളിലും നടക്കും. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.ബി.എ എല്‍.എല്‍.ബി ഏപ്രില്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം മൂന്ന്, നാല് സെമസ്റ്റര്‍ എം.എ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി രണ്ട് വരെ അപേക്ഷിക്കാം. നാലാം സെമസ്റ്റര്‍ എം.കോം, എം.എസ്.സി ഫിസിക്‌സ് ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല മൂന്ന്, നാല് സെമസ്റ്റര്‍ എം.ബി.എ മള്‍ട്ടി മീഡിയ നവംബര്‍ 2019, ഏപ്രില്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷകളൂടെ പുതുക്കിയ ഷെഡ്യൂള്‍ സര്‍വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

0 Comments

Related News