മെഡിക്കൽ കോളജ്: അനാട്ടമി അസോസിയേറ്റ് പ്രഫസർ നിയമനം

കോഴിക്കോട്: ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളജിലെ അനാട്ടമി വകുപ്പിൽ അസോസിയേറ്റ് പ്രഫസറുടെ ഒഴിവിലേയ്ക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം കോഴിക്കോട്, തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളുടെ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഗസ്റ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഉണ്ടായിരിക്കണം. അടിസ്ഥാന യോഗ്യത; അംഗീകൃത സർവകലാശാലയുടെ മൂന്ന് വർഷ റഗുലർ എം.ഡി ബിരുദവും, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ പെർമനന്റ് രജിസ്‌ട്രേഷനും ഏതെങ്കിലും അംഗീകൃത മെഡിക്കൽ കോളജിലെ അനാട്ടമി വകുപ്പിൽ കുറഞ്ഞത് നാല് വർഷത്തെ അധ്യാപന പരിചയം എന്നിവയാണ്. മെഡിക്കൽ കൗൺസിലിന്റെ പെർമനന്റ് രജിസ്‌ട്രേഷൻ ഇല്ലാത്തവർ നിയമന ഉത്തരവ് ലഭിച്ച് ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പ് നേടിയിരിക്കണം. വേതനം സർക്കാർ തീരുമാനത്തിനു വിധേയമായിരിക്കും. പ്രായപരിധി 2021 ജനുവരി ഒന്നിൽ 40 വയസ്സിനു മുകളിലാകരുത്. എസ്.സി, എസ്.റ്റി, ഒ.ബി.സി വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കും. ജനുവരി 31നകം അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും പ്രിൻസിപ്പൾ ആന്റ് കൺട്രോളിങ്‌ ഓഫീസർ, ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, ഐരാണിമുട്ടം, മണക്കാട് പി.ഒ., തിരുവനന്തപുരം-695 009 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷാർത്ഥികളെ ഫോൺ, ഇ-മെയിൽ അല്ലെങ്കിൽ കത്തുമുഖേനയൊ അഭിമുഖത്തിന് ക്ഷണിക്കും.

Share this post

scroll to top