ബാങ്ക് മാനേജ്മെന്റിൽ പിജി ഡിപ്ലോമ കോഴ്‌സിന് മാർച്ച്‌ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: എൻ.ഐ.ബി.എം രണ്ട് വർഷ ഫുൾടൈം പിജി ഡിപ്ലോമ ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സർവീസ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. 50 ശതമാനം എങ്കിലും മാർക്ക്‌ അഥവാ തുല്യ ഗ്രേഡ് പോയിന്റ് ആവറേജോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. അവസാന വർഷക്കാരെയും പരിഗണിക്കും. സംവരണ വിഭാഗക്കാർക്ക് 45 ശതമാനം മാർക്കുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷാർത്ഥികൾ ജൂൺ 30 മുൻപായി രേഖകൾ ഹാജരാക്കണം. ഒക്ടോബർ 31 നകം ഒറിജിനൽ സർട്ടിഫിക്കറ്റും, മാർക്ക്‌ലിസ്റ്റും സമർപ്പിക്കണം. അപേക്ഷിക്കേണ്ട വിലാസം: The Dean-Education & Principal, National Institute of Bank Management, NIBM PO, Kondhwe Khurd, Pune 411 048. ഫോൺ: 020-26716000. ഇ-മെയിൽ: pgdm@nibmindia.org. വെബ്സൈറ്റ്: www.nibmindia.org.

Share this post

scroll to top