ന്യൂഡൽഹി: നീറ്റ് യു.ജി, ജെ.ഇ.ഇ മെയിൻ പരീക്ഷകളുടെ സിലബസ്സിൽ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ ആകെയുള്ള 90 ചോദ്യങ്ങളിൽ നിന്ന് 75 ചോദ്യങ്ങൾ ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് എന്നീ ഓരോ വിഷയങ്ങളിൽ നിന്നും മുപ്പത് ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ഉത്തരമെഴുതാനുള്ള അവസരം മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഇക്കൊല്ലം ഉണ്ടാകും. പരീക്ഷ നാല് സെക്ഷനുകളിലായാണ് നടക്കുക. ഫെബ്രുവരി 23 മുതൽ 26 വരെയാണ് ജെ.ഇ.ഇ മെയിൻ ആദ്യ സെക്ഷൻ പരീക്ഷ നടത്തുക. ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ അപേക്ഷതിയതി ജനുവരി 23 വരെ നീട്ടിട്ടുണ്ട്. ജനുവരി 27 മുതൽ 30 വരെ വിദ്യാർഥികൾക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാകും അടുത്ത സെക്ഷനുകൾ നടക്കുക. ഐ.ഐ.ടികളിലെ പ്രവേശനത്തിനായുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ ജൂലൈ മൂന്നിന് നടത്താനാണ് തീരുമാനം. പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് പ്ലസ്ടുവിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് വേണമെന്ന നിബന്ധനയിൽ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
തിരുവനന്തപുരം:ദേശീയ ബിരുദ പ്രവേശന പരീക്ഷയായ സിയുഇ ടി-യുജിയിൽ ഈ വർഷം വിഷയങ്ങൾ...