പ്രധാന വാർത്തകൾ
സംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കുംഅന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ

എസ്എസ്എൽസി വിദ്യാര്‍ത്ഥികള്‍ക്കായി അര്‍ദ്ധവാര്‍ഷിക പരീക്ഷ

Jan 18, 2021 at 11:46 am

Follow us on

തൃശൂര്‍ : 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഓൺലൈൻ ലേർണിങ്ങ് രംഗത്തെ പ്രമുഖരായ \”സ്റ്റഡി അറ്റ് ചാണക്യ\” വിദ്യാർത്ഥികൾക്കായി അര്‍ദ്ധവാര്‍ഷിക പരീക്ഷ നടത്തുന്നു. ജനുവരി 25 മുതൽ സൗജന്യമായാണ് പരീക്ഷ നടത്തുക. വിദ്യാഭ്യാസരംഗത്ത് നിരവധി വർഷത്തെ പ്രവൃത്തി പരിചയമുള്ള റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടറുടെയും പ്രധാന അദ്ധ്യാപകരുടെയും നേതൃത്വത്തിൽ സ്റ്റേറ്റ് സിലബസിന്റെ അതേ മാതൃകയിൽ തയ്യാറാക്കിയ ചോദ്യാവലികൾ ഉൾപ്പെടുത്തിയാണ് പരീക്ഷകൾ നടത്തുന്നത്.

പരീക്ഷ നടത്തുന്ന ദിവസങ്ങളിൽ ചോദ്യ പേപ്പറുകൾ പരീക്ഷക്ക് തൊട്ടു മുൻപായി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. അത് ഡൗൺലോഡ് ചെയ്‌ത്‌ യഥാസമയം പരീക്ഷ പൂർത്തിയാക്കുന്നതിന് മാതാപിതാക്കൾക്ക് മേൽനോട്ടം വഹിക്കാം. ഉത്തര സൂചിക പിന്നീട് വെബ്‌സൈറ്റിൽ ലഭ്യമാകും. അത് ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് സ്വന്തമായോ അല്ലെങ്കിൽ മാതാപിതാക്കൾക്കോ പരീക്ഷഫലം വിലയിരുത്താവുന്നതാണ് പരീക്ഷയുടെ ദിവസവും സമയക്രമവും മറ്റു വിവരങ്ങളും സ്റ്റഡി അറ്റ് ചാണക്യയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഈ പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. രജിസ്‌ട്രേഷനായി https://bit.ly/3iwZrLj ൽ ക്ലിക്ക് ചെയ്യുക. രജിസ്‌ട്രേഷൻ ലിങ്ക് : https://bit.ly/3iwZrLj പരീക്ഷകൾക്ക് ഒരുങ്ങുന്നതിനായി സ്റ്റഡി അറ്റ് ചാണക്യ ആപ്പ് ഫ്രീ ആയി ഡൌൺലോഡ് ചെയ്ത് പാഠഭാഗങ്ങൾ ഇപ്പോൾ തന്നെ പഠിച്ചു തുടങ്ങാം.

\"\"

Follow us on

Related News