അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് യു.പി.എസ്.സി വിജ്ഞാപനം

ന്യൂഡൽഹി: കേന്ദ്രസർവീസിലെ ഒഴിവുള്ള തസ്തികകളിലേക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. 56 ഒഴിവുകളിലേക്കാണ് വിജ്ഞാപനം. അസിസ്റ്റന്റ് പ്രൊഫസറുടെ 54 ഒഴിവുകളും അസിസ്റ്റന്റ് ഡയറക്ടറുടെ രണ്ട് ഒഴിവുകളുമാണുള്ളത്. ഉദ്യോഗാർത്ഥികൾക്ക് ജനുവരി 28 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഡെർമറ്റോളജി, വെനെറിയോളജി ആൻഡ് ലെപ്രസി,മെഡിക്കൽ ഗാസ്ട്രോഎന്ററോളജി,ഓഫ്താൽമോളജി,ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി,പീഡിയാട്രിക് കാർഡിയോളജി,പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി എന്നീ ഒഴുവുകളാണ് അസിസ്റ്റന്റ് പ്രൊഫസറുടെ തസ്തികയിലുള്ളത്.
കേന്ദ്ര രാസവളമന്ത്രാലയത്തിലെ ഷിപ്പിങ് വിഭാഗത്തിലും ഡൽഹി സർക്കാറിന്റെ ഫോറൻസിക് സയൻസ് ലാബോറട്ടറിയിലെ ബാലിസ്റ്റിക്സ് വിഭാഗത്തിലുമാണ് അസിസ്റ്റന്റ് ഡയറക്ടറുടെ ഒഴിവുകളുള്ളത്. വിശദവിവരങ്ങൾക്ക് upsconline.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share this post

scroll to top