എം.ജി സര്‍വകലാശാല പരീക്ഷയും പ്രവേശനവും

Jan 16, 2021 at 7:15 pm

Follow us on

കോട്ടയം: ഒന്നാം വര്‍ഷ എം.എസ്. സി. മെഡിക്കല്‍ അനാട്ടമി (2019 അഡ്മിഷന്‍ റഗുലര്‍/2019ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജനുവരി 29 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 18 വരെയും 525 രൂപ പിഴയോടെ ജനുവരി 19 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ജനുവരി 20 വരെയും അപേക്ഷിക്കാം.

  1. മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (പുതിയ സ്‌കീം – 2018 അഡ്മിഷന്‍ റഗുലര്‍, 2018ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഫെബ്രുവരി അഞ്ചുമുതല്‍ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 20 വരെയും 525 രൂപ പിഴയോടെ ജനുവരി 21 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ജനുവരി 22 വരെയും അപേക്ഷിക്കാം.
  2. അഞ്ചാം സെമസ്റ്റര്‍ എം.എസ് സി. മെഡിക്കല്‍ ബയോകെമിസ്ട്രി (2016 അഡ്മിഷന്‍ മുതല്‍ റഗുലര്‍/സപ്ലിമെന്ററി), എം.എസ് സി. മെഡിക്കല്‍ ബയോകെമിസ്ട്രി (20142015 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജനുവരി 29 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 18 വരെയും 525 രൂപ പിഴയോടെ ജനുവരി 19 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ജനുവരി 20 വരെയും അപേക്ഷിക്കാം.

പ്രവേശനം

മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ ഏകജാലകം വഴി ബി.എഡ്. പ്രവേശനത്തിനുള്ള ഫൈനല്‍ അലോട്‌മെന്റിന് (ജനുവരി 17ന് വൈകീട്ട് അഞ്ചുവരെ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടത്താം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ചവരുള്‍പ്പെടെ എല്ലാവര്‍ക്കുമായാണ് ഫൈനല്‍ അലോട്ട്‌മെന്റ്. അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റുമൂലം അലോട്‌മെന്റിനു പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് അടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ജനുവരി 17ന് വൈകീട്ട് അഞ്ചുവരെ പുതുതായി ഓപ്ഷനുകള്‍ നല്‍കാം.

ഫൈനല്‍ അലോട്‌മെന്റില്‍ പങ്കെടുക്കുന്നവര്‍ പുതുതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകര്‍ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ് സൈറ്റിലെ അക്കൗണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. പുതിയ ആപ്ലിക്കേഷന്‍ നമ്പര്‍ പിന്നീടുള്ള ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചു വയ്ക്കണം. ലോഗിന്‍ ചെയ്ത ശേഷം അപേക്ഷകന് നേരത്തേ നല്‍കിയ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താം, പുതുതായി ഓപ്ഷനുകള്‍ നല്‍കാം. ഫൈനല്‍ അലോട്‌മെന്റില്‍ പങ്കെടുക്കുന്ന അപേക്ഷകര്‍ പുതുതായി ഓപ്ഷനുകള്‍ നല്‍കണം. ഓപ്ഷനുകള്‍ നല്‍കിയ ശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കുക.

അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്റ് ഔട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫൈനല്‍ അലോട്‌മെന്റിന്റെ ഒന്നാം അലോട്‌മെന്റ് ലിസ്റ്റ് ജനുവരി 18ന് പ്രസിദ്ധീകരിക്കും. അലോട്‌മെന്റ് ലഭിക്കുന്നവര്‍ അന്നേദിവസം ബന്ധപ്പെട്ട കോളജുകളില്‍ പ്രവേശനം നേടണം. ഫൈനല്‍ അലോട്‌മെന്റിന്റെ രണ്ടാം അലോട്‌മെന്റ് ലിസ്റ്റ് വഴി പ്രവേശനം നേടിയവരെ ഒഴിവാക്കി ജനുവരി 21ന് രണ്ടാം അലോട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഓരോ അലോട്‌മെന്റുകളിലും പ്രവേശനം നേടിയവര്‍ ബന്ധപ്പെട്ട കോളജുകളില്‍ പ്രവേശനം നേടാത്തപക്ഷം അവരെ തുടര്‍ അലോട്‌മെന്റുകളില്‍ അവരുടെ ഹയര്‍ ഓപ്ഷനുകളിലേക്ക് പരിഗണിക്കില്ല.

\"\"

Follow us on

Related News