എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

Jan 15, 2021 at 6:48 pm

Follow us on

കോട്ടയം: 2020 ഡിസംബര്‍ 18ന് നടത്താനിരുന്നതും ഡിസംബര്‍ 29ലേക്ക് മാറ്റിവച്ചതുമായ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. യു.ജി. (2013ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്) പരീക്ഷ 2021 ജനുവരി 19ന് നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

  1. തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ 2020 മാര്‍ച്ച് മൂന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ രണ്ടാം വര്‍ഷ എം.എഫ്.എ. (2018 അഡ്മിഷന്‍ റഗുലര്‍/സപ്ലിമെന്ററി) പെയിന്റിംഗ് ആന്റ് സ്‌കള്‍പ്ചറിലെ ഹിസ്റ്ററി ഓഫ് ആര്‍ട്ട് ആന്റ് ആസ്‌തെറ്റിക്‌സ്, അപ്ലൈഡ് ആര്‍ട്ടിലെ അഡ്വര്‍ടൈസിംഗ് ആന്റ് ബിസിനസ് ഓര്‍ഗനൈസേഷന്‍ എന്നീ പരീക്ഷകള്‍ യഥാക്രമം ജനുവരി 22, 23 തീയതികളില്‍ നടക്കും.
  2. ഒന്നാം വര്‍ഷ ബി.എസ് സി. എം.ആര്‍.ടി. സപ്ലിമെന്ററി (2016 അഡ്മിഷന്‍, 2016ന് മുമ്പുള്ള അഡ്മിഷന്‍) പരീക്ഷകള്‍ ഫെബ്രുവരി 10 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 21 വരെയും 525 രൂപ പിഴയോടെ ജനുവരി 22 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ജനുവരി 27 വരെയും അപേക്ഷിക്കാം.
  3. അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സി.ഇ. ആന്റ് എന്‍.ടി. (കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് ആന്റ് നെറ്റ്വര്‍ക്ക് ടെക്‌നോളജി – 2019 അഡ്മിഷന്‍ റഗുലര്‍ – സി.എസ്.എസ്./20162018 അഡ്മിഷന്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി മൂന്നുമുതല്‍ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 19 വരെയും 525 രൂപ പിഴയോടെ ജനുവരി 20 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ജനുവരി 21 വരെയും അപേക്ഷിക്കാം.
  4. സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ ഒന്‍പതാം സെമസ്റ്റര്‍ പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്‌സ് – 2015 അഡ്മിഷന്‍ റഗുലര്‍/2015ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഫെബ്രുവരി 12 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 27 വരെയും 525 രൂപ പിഴയോടെ ജനുവരി 28 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ജനുവരി 29 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.
  5. അഞ്ചാം സെമസ്റ്റര്‍ എം.എസ് സി. മെഡിക്കല്‍ ബയോകെമിസ്ട്രി (2016 അഡ്മിഷന്‍ മുതല്‍ റഗുലര്‍/സപ്ലിമെന്ററി), എം.എസ് സി. മെഡിക്കല്‍ ബയോകെമിസ്ട്രി (20142015 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജനുവരി 29 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 18 വരെയും 525 രൂപ പിഴയോടെ ജനുവരി 19 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ജനുവരി 20 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

2020 ഫെബ്രുവരിയില്‍ മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ നടന്ന നാലാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്‌സ്/പഞ്ചവത്സരം – 2017 അഡ്മിഷന്‍ റഗുലര്‍, 2016 അഡ്മിഷന്‍ സപ്ലിമെന്ററി, 2016ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 29 വരെ അപേക്ഷിക്കാം.

\"\"

Follow us on

Related News