എം.ബി.ബി.എസ്കാർക്ക് പബ്ലിക് ഹെല്‍ത്ത് മാസ്റ്റേഴ്‌സ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിക്ക് കീഴിൽ നടത്തുന്ന മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എപ്പിഡമിയോളജി ആൻഡ് ഹെൽത്ത് സിസ്റ്റംസ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോണ്ടാക്ട് സെഷനുകളും ഫീൽഡ് പോസ്റ്റിങ്ങുകളും ഉൾപ്പെട്ട പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള കോഴ്സിലേക്ക് സർക്കാർ, സ്വകാര്യമേഖലകളിൽ ജോലി ചെയ്യുന്ന എം.ബി.ബി.എസ്. ബിരുദധാരികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. രണ്ടുവർഷമാണ് പ്രോഗ്രാം ദൈർഘ്യം. അപേക്ഷകർക്ക് പൊതുജന ആരോഗ്യ അനുബന്ധ മേഖലകളിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അപേക്ഷാമാതൃക, ഇൻഫർമേഷൻ ബ്രോഷർ എന്നിവ www.nie.gov.inൽ നിന്ന് ഡൗൺലോഡു ചെയ്തെടുക്കാം. പൂരിപ്പിച്ച അപേക്ഷയും രേഖകളും ബ്രോഷറിൽ നൽകിയിട്ടുള്ള വിലാസത്തിൽ 2021 ജനുവരി 15നകം ലഭ്യമാക്കണം.

Share this post

scroll to top