തൃശൂര്‍: തൃശൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളിലെ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സ്ഥാപനങ്ങളിലേക്ക് ‘ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക്‌സ്‌പേസ് സ്‌കില്‍’ അധ്യാപകനെ നിയമിക്കുന്നു. താല്‍ക്കാലിക നിയമനമാണ്. ഇംഗ്ലീഷ് വിഷയത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികയുടെ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 16ന് രാവിലെ 10.30 ന് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 2333460 എന്ന നമ്പറില്‍ ബന്ധപ്പെടുക.

0 Comments