എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

Jan 8, 2021 at 6:44 pm

Follow us on

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ ആറാം സെമസ്റ്റര്‍ പഞ്ചവത്സര എല്‍.എല്‍.ബി. (ഓണേഴ്‌സ് – 2016 അഡ്മിഷന്‍ മുതല്‍ റഗുലര്‍/2016ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജനുവരി 22 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 13 വരെയും 525 രൂപ പിഴയോടെ ജനുവരി 14 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ജനുവരി 15 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.

  1. മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്‌സ്) പരീക്ഷകള്‍ ജനുവരി 11 മുതല്‍ ആരംഭിക്കും.
  2. മൂന്നാം സെമസ്റ്റര്‍ എം.എസ് സി. സൈബര്‍ ഫോറന്‍സിക് (സി.എസ്.എസ്. – 2018 അഡ്മിഷന്‍ റഗുലര്‍ – സീപാസ്) പരീക്ഷകള്‍ ജനുവരി 21 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 12 വരെയും 525 രൂപ പിഴയോടെ ജനുവരി 13 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ജനുവരി 14 വരെയും അപേക്ഷിക്കാം.
  3. മൂന്നാം സെമസ്റ്റര്‍ ബി.വോക് (2018 അഡ്മിഷന്‍ റഗുലര്‍/2018ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി – 2015 സ്‌കീം) പരീക്ഷകള്‍ക്ക് പിഴയില്ലാതെ ജനുവരി 11 വരെയും 525 രൂപ പിഴയോടെ ജനുവരി 12 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ജനുവരി 13 വരെയും അപേക്ഷിക്കാം.
  4. 2020 ഡിസംബര്‍ 22ന് നടത്താനിരുന്നതും ഡിസംബര്‍ 31ലേക്ക് മാറ്റിവച്ചിരുന്നതുമായ രണ്ടാം സെമസ്റ്റര്‍ എം.എ. മലയാളം (സി.എസ്.എസ്. – 2012-2018 അഡ്മിഷന്‍ സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്) പരീക്ഷയുടെ നോവല്‍ സാഹിത്യം എന്ന പേപ്പറിന്റെ പരീക്ഷ ജനുവരി 14ന് നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷാഫലം

  1. 2020 സെപ്തംബറില്‍ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ (എജ്യൂക്കേഷന്‍ – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
  2. 2020 ജൂലൈയില്‍ സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.ടി.ടി.എം. റഗുലര്‍ (ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി സ്റ്റഡീസ് – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
  3. 2020 ജൂണില്‍ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ നടത്തിയ പിഎച്ച്.ഡി. കോഴ്‌സ് വര്‍ക്ക് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ 2020-21 അധ്യയന വര്‍ഷത്തെ എം.എം. ഗാന്ധിയന്‍ സ്റ്റഡീസില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ജനുവരി 11ന് സ്‌പോട് അഡ്മിഷന്‍ നടത്തുന്നു. ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായ, താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി വൈകീട്ട് നാലിന് മുമ്പായി പഠനവകുപ്പ് ഓഫീസില്‍ രജിസ്‌ട്രേഷന്‍ നടത്തണം. വിശദവിവരത്തിന് ഫോണ്‍: 0481-2731039.

\"\"

Follow us on

Related News