സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഓണ്‍ലൈന്‍ ടെസ്റ്റ് സീരീസിന് അപേക്ഷിക്കാം

Jan 8, 2021 at 4:39 pm

Follow us on

തിരുവനന്തപുരം: യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ എഴുതുന്നവര്‍ക്ക് കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഓണ്‍ലൈന്‍ ടെസ്റ്റ് സീരീസിന് രജിസ്റ്റര്‍ ചെയ്യാം. താല്‍പ്പര്യമുള്ളവര്‍ ജനുവരി 12നകം അക്കാദമിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 4,760 രൂപയാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി, ചാരാച്ചിറ, തിരുവനന്തപുരം എന്ന വിലാസത്തിലോ www.ccek.orgwww.kscsa.org എന്നീ വെബ്‌സൈറ്റുകളോ സന്ദര്‍ശിക്കുക. ഫോണ്‍: 0471-2313065, 2311654, 8281098864, 8281098867, 8281098862.

\"\"

Follow us on

Related News