കോട്ടയം: 2020 ഓഗസ്റ്റിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ ഇൻ ഫിസിക്കൽ എജ്യൂക്കേഷൻ (റഗുലർ – 2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സീറ്റൊഴിവ്
മഹാത്മാഗാന്ധി സർവകലാശാല പ്യുവർ ആന്റ് അപ്ലൈഡ് ഫിസിക്സിലെ എം.എസ്. സി. ഫിസിക്സ് (2020-22 ബാച്ച് – സി.എസ്.എസ്.) പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. 2020 ക്യാറ്റ് പ്രോസ്പെക്ടസ് പ്രകാരം യോഗ്യരായ എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെട്ടവർ ജനുവരി 11ന് രാവിലെ 10.30ന് പഠനവകുപ്പിൽ അസൽ രേഖകളുമായി എത്തണം. വിശദവിവരത്തിന് ഫോൺ: 0481 – 2731043.
അലോട്മെന്റ്
മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിൽ ഏകജാലകം വഴി ബി.എഡ്. പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് ജനുവരി ഒൻപതിന് വൈകീട്ട് നാലിന് മുമ്പായി അലോട്മെന്റ് ലഭിച്ച കോളജിൽ പ്രവേശനം നേടണം. ഫീസടയ്ക്കാത്തവരുടേയും ഫീസടച്ച ശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്മെന്റ് റദ്ദാക്കും. നിലവിൽ മുൻ അലോട്മെന്റുകളിലോ മറ്റ് ക്വാട്ടാകളിലോ പ്രവേശനം നേടിയവർ സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷിക്കുകയും അലോട്മെന്റ് ലഭിക്കുകയും ചെയ്താൽ നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും. ഇവർ നിർബന്ധമായും സപ്ലിമെന്ററി അലോട്മെന്റിൽ അലോട്ട് ചെയ്ത കോളേജിൽ പ്രവേശനം നേടണം. പ്രിൻസിപ്പൽമാർ ഇക്കാര്യത്തിൽ ശ്രദ്ധപുലർത്തേണ്ടതും വിദ്യാർഥികൾക്ക് അറിയിപ്പ് നൽകേണ്ടതുമാണ്.
പരീക്ഷ
- 2020 ഡിസംബർ 22ന് നടത്താൻ നിശ്ചയിച്ചിരുന്നതും ഡിസംബർ 31ലേക്ക് മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റർ എം.എ. മലയാളം (2012-2018 അഡ്മിഷൻ) പ്രോഗ്രാമിന്റെ \’നോവൽ സാഹിത്യം\’ സപ്ലിമെന്ററി/മേഴ്സി ചാൻസ് പരീക്ഷ മാറ്റിവച്ചതായി വൈസ് ചാൻസലർ അറിയിച്ചു.
2. 2020 ഡിസംബർ നാലിന് നടത്താനിരുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി. (2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷകൾ ജനുവരി 13ന് നടക്കും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
3. നാലാം വർഷ ബി.ഫാം സപ്ലിമെന്ററി (2016ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷകൾ ജനുവരി 22 മുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 13 വരെയും 525 രൂപ പിഴയോടെ ജനുവരി 14 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 15 വരെയും അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.
അഡ്വാൻസ് കോഴ്സ്
കൗൺസലിംഗ് സൈക്കോളജി അഡ്വാൻസ് കോഴ്സ് മഹാത്മാഗാന്ധി സർവകലാശാല ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് മുംബൈ എം.ഇ.എസ്. പിള്ള കോളജ് ഓഫ് എജ്യൂക്കേഷൻ ആന്റ് റിസർച്ചുമായി ചേർന്ന് കൗൺസലിംഗ് സൈക്കോളജിയുടെ അഡ്വാൻസ് കോഴ്സ് സംഘടിപ്പിക്കുന്നു. ജനുവരി 18ന് ആരംഭിക്കും. സൈക്കോളജിയിലോ സമാന കോഴ്സുകളിലോ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. മറ്റുവിഭാഗത്തിലുള്ളവർക്ക് കൗൺസലിംഗ്, സൈക്കോളജി എന്നീ വിഷയങ്ങളിലുള്ള അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 13. വിശദവിവരത്തിന് ഫോൺ: 0481-2731580, 9495213248. ഇമെയിൽ: iucdswebinar@gmail.com
ഓൺലൈൻ പരിശീലനം
മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് ദേശീയ ദുരന്ത നിവാരണ ഇന്റസ്റ്റിറ്റിയൂട്ടുമായി ചേർന്ന് ശിശു കേന്ദ്രീകൃത ദുരന്ത നിവാരണം എന്ന വിഷയത്തിൽ ത്രിദിന ദേശീയതല ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. ജനുവരി 27 മുതൽ 29 വരെ രാവിലെ 10 മുതൽ 12.30 വരെയാണ് ക്ലാസ്.വിദ്യാര്‍ത്ഥികള്‍ , മാതാപിതാക്കൾ, അധ്യാപകർ, ദുരന്ത ലഘൂകരണ മേഖലയിലെ വിദഗ്ധർ, ഭിന്നശേഷി പഠനരംഗത്തുള്ളവർ, പുനരധിവാസരംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ https://forms.gle/25sGJzC65PnmxdNQ8 എന്ന ലിങ്കിലൂടെ പേര് രജിസ്റ്റർ ചെയ്യുക. വിശദവിവരത്തിന് ഫോൺ: 0481-2731580, 9495213248.