സ്വാശ്രയ കോളജ് ജീവനക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള നിയമത്തിന് ക്യാബിനറ്റ് അനുമതി

Jan 6, 2021 at 6:28 pm

Follow us on

തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ അധ്യാപക അനധ്യാപക ജീവനാക്കാര്‍ക്കായുള്ള പുതിയ നിയമത്തിന് ക്യാബിനറ്റ് അനുമതി. \”Kerala Self Financing Colleges Teaching & Non Teaching Staff (Appointment and Terms and Conditions of Service) Bill 2020\’എന്ന പേരിലുള്ള നിയമത്തിനാണ് ക്യാബിനറ്റ് അംഗീകാരം നല്‍കിയത്. ജീവനക്കാര്‍ക്ക് തൊഴില്‍ സ്ഥിരത, ന്യായമായ വേതനം, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പ് വരുത്തുകയാണ് ഈ നിയമനിര്‍മാണത്തിലൂടെ. ഈ പുതിയ നിയമം അനുശാസിച്ചിട്ടുള്ള കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

  1. സ്വാശ്രയകോളജുകളിലെ ജീവനക്കാരുടെ മേല്‍ അച്ചടക്ക നിയന്ത്രണം അതാത് മാനേജ്‌മെന്റുകളില്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ അച്ചടക്ക നടപടികള്‍ക്ക് വിധേയരാകുന്ന അധ്യാപകര്‍ക്കോ അനധ്യാപകര്‍ക്കോ മാനേജ്മെന്റിന്റെ ഏതൊരു നടപടിക്കെതിരെയും ബന്ധപ്പെട്ട സര്‍വകലാശാലയില്‍ അപ്പീല്‍ നല്‍കാം. സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് ഇത്തരം അപ്പീലുകളില്‍ തീര്‍പ്പു കല്‍പ്പിക്കുകയും, അത് മാനേജ്മെന്റിനും ജീവനക്കാര്‍ക്കും ഒരു പോലെ ബാധകമാവുകയും ചെയ്യും

2. അധ്യാപക-അനധ്യാപക വിഭാഗങ്ങളിലെ വിവിധ തസ്തികകളിലേക്ക് നിയമിക്കപ്പെടുന്നവരും മാനേജ്‌മെന്റും തമ്മില്‍ തസ്തിക, നിയമന കാലയളവ്, ശമ്പളവും ബത്തകളും അനുബന്ധ ആനുകൂല്യങ്ങളായ ശമ്പള സ്‌കെയില്‍, ഇന്‍ക്രിമെന്റ്, ഗ്രേഡ്, സ്ഥാനക്കയറ്റം മുതലായവയെ സംബന്ധിച്ച പരസ്പര സമ്മത പ്രകാരമുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തി കരാറില്‍ ഏര്‍പ്പെടണം

3. ജോലി സമയം, ജോലി ഭാരം, തൊഴില്‍ ദിനങ്ങള്‍ തുടങ്ങിയവ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെ ജീവനക്കാര്‍ക്ക് സമാനമായിരിക്കും.

4. അധ്യാപക-അനധ്യാപക ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതിന് കോളേജ് കൗണ്‍സില്‍, സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കമ്മിറ്റി, തുടങ്ങിയവയും സമാന ലക്ഷ്യത്തോടുകൂടി നടപ്പിലാക്കപ്പെടും.

5. സ്വാശ്രയ കോളേജുകളില്‍ നിയമിക്കപ്പെടുന്ന എല്ലാവരെയും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലുള്ള എംപ്ലോയീസ് ഫണ്ടിലും അതിനോടനുബന്ധിച്ചുള്ള പെന്‍ഷന്‍ പദ്ധതിയിലും നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം.

6. എല്ലാ ജീവനക്കാരെയും ഭാരത സര്‍ക്കാരിന്റെ അംഗീകാരമുള്ള ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ ഇന്‍ഷുറന്‍സ് പദ്ധതിയിലും ആറു മാസത്തിനുള്ളില്‍ ചേര്‍ത്തിരിക്കണം.

7. സ്വാശ്രയ കോളജുകളില്‍ നിയമിക്കപ്പെടാനുള്ള കുറഞ്ഞ പ്രായവും കൂടിയ പ്രായവും വിരമിക്കല്‍ തീയതിയും ബന്ധപ്പെട്ട റെഗുലേറ്ററി ബോഡി കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന
പ്രകാരമായിരിക്കും.

8. അതതു വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട റഗുലേറ്ററി സംവിധാനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത ജീവനക്കാര്‍ക്ക് ഉണ്ടാകണം.

9. നിലവില്‍ സ്വാശ്രയ മേഖലയില്‍ ജോലി ചെയ്തു വരുന്നവര്‍ക്ക് മതിയായ യോഗ്യത നേടുന്നതിന് സാവകാശം നല്‍കണം.

10. കോളജുകളില്‍ ആഭ്യന്തര ഗുണനിലവാര സമിതികളും അധ്യാപക-രക്ഷാകര്‍തൃ സമിതി ഗുണനിലവാര സമിതികളും അധ്യാപക-രക്ഷാകര്‍തൃ സമിതികളും നിര്‍ബന്ധമാക്കാണം.

11. കോളജ് ജീവനക്കാരുടെ നിയമനം, യോഗ്യത, സേവന-വേതന വ്യവസ്ഥകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിശദവിവരങ്ങളടങ്ങിയ രജിസ്റ്റര്‍ ബന്ധപ്പെട്ട സര്‍വ്വകലാശാലകളില്‍ സൂക്ഷിക്കണം

\"\"

Follow us on

Related News