ശ്രേഷ്ഠ കൽപിത സർവകലാശാലകൾക്ക് ഓഫ്, ഓഫ് ഷോർ ക്യാംപസുകൾ തുടങ്ങാൻ അനുമതി

ന്യൂഡൽഹി: ശ്രേഷ്ഠ പദവിയുള്ള കൽപിത സർവകലാശാലകൾക്ക് രാജ്യത്തിനകത്തും പുറത്തും ഓഫ് ക്യാംപസുകളും, ഓഫ് ഷോർ ക്യാംപസുകളും തുടങ്ങാൻ അനുമതി. 5 വർഷം കൊണ്ട് 3 ക്യാംപസുകൾക്ക് വരെയാണ് യുജിസി അനുമതി നൽകുന്നത്.
ഒരു അക്കാദമിക വർഷത്തിൽ ഒരു കേന്ദ്രത്തിൽ കൂടുതൽ പാടില്ല. ക്യാംപസുകൾക്കായി പ്രത്യേക പദ്ധതി രേഖ സഹിതം മന്ത്രാലയത്തിന് അപേക്ഷ ചെയ്യണം. വിദേശത്ത് ഓഫ് ഷോർ ക്യാംപസുകൾ തുടങ്ങാൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും, ആഭ്യന്തര മന്ത്രാലയത്തിന്റെയും എതിർപ്പില്ലാത്ത രേഖ വേണം.

Share this post

scroll to top