തൃശൂര്‍: സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ 2020-22 അധ്യയന വര്‍ഷത്തെ ഡി.എല്‍.എഡ് പ്രവേശന ഇന്റര്‍വ്യൂ ജനുവരി 12, 13,14 തീയതികളില്‍ നടക്കും. തൃശൂര്‍ സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ചാണ് ഇന്റര്‍വ്യൂ. പ്രവേശനത്തിന് അര്‍ഹരായവര്‍ കൊമേഴ്സ്, സയന്‍സ്, ഹ്യുമാനിറ്റീസ് യഥാക്രമം രാവിലെ 10 മണിക്ക് സ്‌കൂളില്‍ ഹാജരാകണം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പ്രവേശന നടപടികള്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറേറ്റുമായി ബന്ധപ്പെടുക.
