തിരുവനന്തപുരം: ഐഡിബിഐ ബാങ്കിൽ വിവിധ തസ്തികകളിലായുള്ള 134 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിഎം, എജിഎം, മാനേജർ, അസിസ്റ്റന്റ് മാനേജർ അടക്കമുള്ള തസ്തികകളിലേക്കാണ് അവസരം. www.idbibank.in എന്ന വെബ്സൈറ്റിലൂടെ 700 രൂപ ഫീസ് അടച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് ഫീസ് ഇളവുണ്ട്. ഒരു ഉദ്യോഗാർഥിക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ഡിജിഎം തസ്തികയിൽ 11 ഒഴിവുകൾ ഉണ്ട്. 60 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. 10 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. 35 മുതൽ 45 വയസുവരെയാണ് പ്രായപരിധി. മാനേജർ തസ്തികയിൽ 62 ഒഴിവുകളാണുള്ളത്.
ബി.ഇ./ബി.ടെക് അല്ലെങ്കിൽ എംസിഎ ആണ് യോഗ്യത. നാലുവർഷത്തെ പ്രവൃത്തിപരിചയം വേണം. ചില തസ്തികകളിൽ ബിരുദവും പരിഗണിക്കുന്നുണ്ട്. 25 മുതൽ 35 വയസുവരെയാണ് പ്രായപരിധി.
അസിസ്റ്റന്റ് മാനേജർ തസ്തികളിൽ 9 ഒഴിവുണ്ട്.
ബി.ഇ./ബി.ടെക്. അല്ലെങ്കിൽ എം.സി.എ ആണ് യോഗ്യത. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 21 മുതൽ 28 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

