വയർമാൻ എഴുത്തു പരീക്ഷ ജനുവരി 9ന്

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന വയർമാൻ എഴുത്തു പരീക്ഷ ജനുവരി 9ന്. രാവിലെ 11 മുതൽ ഒരു മണി വരെയായിരിക്കും പരീക്ഷ. വിവിധ ജില്ലാ കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷയിൽ പരീക്ഷാർഥികൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായും പാലിച്ചിരിക്കണം. പരീക്ഷ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഹാൾടിക്കറ്റ്, അനുബന്ധമായി ചേർത്തിട്ടുള്ള സ്വയം പൂരിപ്പിച്ച ഫോം എന്നിവ സഹിതം വേണം പരീക്ഷാകേന്ദ്രത്തിൽ ഹാജരാകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് അതത് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുമായി ബന്ധപ്പെടുക.

Share this post

scroll to top