തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പ് സ്റ്റേറ്റ് നിര്ഭയസെല് പുതുതായി ആരംഭിക്കുന്ന എസ്.ഒ.എസ്. മോഡല്‍ ഹോമിലേക്ക് ഹൗസ് മദര്‍ തസ്തികയ്ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കരാര്‍ നിയമനമാണ്. 25 വയസിന് മുകളില്‍ പ്രായമുള്ള അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പൂര്‍ണ്ണ സമയം ഹോമില്‍ താമസിച്ച് ജോലി ചെയ്യാന്‍ സാധിക്കുന്ന സ്ത്രീകളാകണം അപേക്ഷകര്‍. താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിന് മുന്‍പായി തിരുവനന്തപുരം നിര്‍ഭയസെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം വേണം അപേക്ഷ സമര്‍പ്പിക്കാന്‍.
അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം
സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍, നിര്ഭയസെല്, ചെമ്പക നഗര്‍, ഹൗസ് നം. 40, ബേക്കറി ജംഗ്ഷന്, തിരുവനന്തപുരം

0 Comments