ബി.എസ്.സി നഴ്സിങ്, ബി.ഫാം ആയുർവേദ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ : പറശ്ശിനികടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജിൽ കേരള ആരോഗ്യ സർവകലാശാല അംഗീകരിച്ച ബി.എസ്.സി നഴ്സിങ്, ബി.ഫാം (ആയുർവേദം) കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ അലോട്ട്മെന്റ് ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ചവർ ഡിസംബർ 31 നകം പ്രിൻറൗട് എടുത്ത അലോട്ട്മെന്റ് മെമ്മോ സഹിതം കോളജിൽ ഹാജറായി പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക് 0471-2560363, 364.

Share this post

scroll to top