പ്രധാന വാർത്തകൾ

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

Dec 24, 2020 at 8:02 pm

Follow us on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളജില്‍ ഒന്നാം വര്‍ഷ ബി.ടെക്. റഗുലര്‍ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. കീം 2020 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും ഇതുവരെ കോളജുകളില്‍ പ്രവേശനം ലഭിക്കാത്തവരും അവരുടെ അസ്സല്‍ രേഖകള്‍ സഹിതം 29-ന് രാവിലെ 11 മണിക്കു മുമ്പ് കോളേജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് :www.cuiet.info, , ഫോണ്‍ : 8547105479, 9995999208

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകളിലും വിദൂരവിദ്യാഭ്യാസ വിഭാഗത്തിലും പ്രൈവറ്റ് രജിസ്ട്രേഷന്‍ വഴിയും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജനുവരി 21-ന് ആരംഭിക്കും

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം 2016 മുതലുള്ള പ്രവേശനം പ്രീവിയസ്, 1, 2 സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ / മെയ് 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജനുവരി 5 വരേയും 170 രൂപ പിഴയോടു കൂടി 8 വരേയും ഫീസടച്ച് 11-ന് മുമ്പായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി 12-ന് സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും ചലാന്‍ റസീറ്റും സഹിതം അപേക്ഷയുടെ പ്രിന്റ്ഔട്ട് പരീക്ഷാഭവനില്‍ സമര്‍പ്പിക്കണം

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പകര്‍പ്പ്, പുനര്‍മൂല്യനിര്‍ണയം എന്നിവക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാഫലത്തിന്റെ പകര്‍പ്പ്, ഫീസ് ചലാന്‍ എന്നിവ സഹിതം അപേക്ഷയുടെ കോപ്പി ജനുവരി 11 വരെ പരീക്ഷാഭവനില്‍ സ്വീകരിക്കും.
സി.സി.എസ്.എസ്. എം.എസ്.സി. അപ്ലൈഡ് കെമിസ്ട്രി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു

എന്‍.എസ്.എസ്. ഇ-സര്‍ട്ടിഫിക്കറ്റ് വിതരണം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം 2017-19 വര്‍ഷം മുതല്‍ എന്‍.എസ്.എസ്. വളന്റിയര്‍ഷിപ്പ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇ-സര്‍ട്ടിഫിക്കറ്റുകളായാണ് വിതരണം ചെയ്യുന്നത്. വൈസ് ചാന്‍സിലറുടെ ഡിജിറ്റല്‍ ഒപ്പോടുകൂടിയ ഇ-സര്‍ട്ടിഫിക്കറ്റുകള്‍ വളണ്ടിയര്‍മാര്‍ അതാതു കോളേജുകളില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.

എം.കോം. പ്രൊജക്ട് വര്‍ക്ക് ജനുവരി 18-ന് മുമ്പ് സമര്‍പ്പിക്കണം

കാലിക്കറ്റ് സര്‍വകലാശാല എം.കോം. കോഴ്സിന് 2018-ല്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ഭാഗമായുള്ള പ്രൊജക്ട് വര്‍ക്ക് ബന്ധപ്പെട്ട കോണ്‍ടാക്ട് ക്ലാസ് സെന്ററുകളില്‍ ജനുവരി 18-ന് മുമ്പ് സമര്‍പ്പിക്കണം.

സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2005 മുതലുള്ള പ്രവേശനം അവസാന വര്‍ഷ ബി.കോം. പാര്‍ട്ട് 3 വിഷയങ്ങളില്‍ അവസരങ്ങള്‍ തീര്‍ന്നുപോയ വിദ്യാര്‍ത്ഥികള്‍ക്കായി വണ്‍ടൈം റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജനുവരി 4-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. മുഴുവന്‍ മാര്‍ക്ക്ലിസ്റ്റുകളുടെ കോപ്പിയും ഫീസ് ചലാന്‍ റസീപ്റ്റും സഹിതം അപേക്ഷയുടെ കോപ്പി പരീക്ഷാ കണ്‍ട്രോളര്‍, സ്പെഷ്യല്‍ സപ്ലിമെന്ററി എക്സാമിനേഷന്‍ യൂണിറ്റ്, പരീക്ഷാ ഭവന്‍, കാലിക്കറ്റ് സര്‍വകലാശാല – 673 635 എന്ന വിലാസത്തില്‍ ജനുവരി 7-ന് മുമ്പായി ലഭ്യമാക്കണം. പരീക്ഷയുടെ രജിസ്ട്രേഷന്‍ ഫീസ് 500 രൂപയും പരമാവധി 5 പേപ്പറുകള്‍ വരെ 2760 രൂപയും തുടര്‍ന്ന് വരുന്ന ഓരോ പേപ്പറുകള്‍ക്കും 1000 രൂപയുമാണ് പരീക്ഷാഫീസ്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

\"\"

Follow us on

Related News