നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം

തിരുവനന്തപുരം: നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് സമര്‍പ്പിച്ച വിവരങ്ങളിലെ ന്യൂനതകള്‍ കാരണം നാളിതുവരെ സ്‌കോളര്‍ഷിപ്പ് തുക ലഭ്യമാകാത്ത വിദ്യാർത്ഥികൾക്ക് ഒരിക്കല്‍കൂടി അപേക്ഷ സമർപ്പിക്കാൻ അവസരം. കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പായ നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്‌കോളര്‍ഷിപ്പിന് (NMMSS) 2016 നവംബര്‍ വരെയുള്ള പരീക്ഷ എഴുതി യോഗ്യരായവർക്കാണ് ഈ അവസരം നൽകുന്നത്. ഇതിനുള്ള അപേക്ഷയുടെ മാതൃകകളും അനുബന്ധ വിവരങ്ങളും www.education.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. https://bit.ly/34E5Dw1

കൂടാതെ 2014, 2015, 2016 വരെയുള്ള വര്‍ഷങ്ങളില്‍ NMMSS പരീക്ഷ എഴുതി സ്‌കോളര്‍ഷിപ്പിന് യോഗ്യരായവരില്‍, സ്‌കോളര്‍ഷിപ്പ് തുക ലഭ്യമാകാത്ത കുട്ടികളുടെ പേരുവിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ ഉള്‍പ്പെടാത്തതും മേല്‍ കാലയളവിനു മുമ്പുള്ള വര്‍ഷങ്ങളില്‍ പ്രസ്തുത സ്‌കോളര്‍ഷിപ്പ് ലഭിക്കാത്തതുമായ കുട്ടികള്‍ക്കും പ്രസ്തുത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പരീക്ഷ എഴുതിയ സമയം പഠിച്ചിരുന്ന സ്‌കൂളിലെ പ്രധാനാദ്ധ്യാപകന്‍ മുഖാന്തരം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷയിലെ ന്യൂനതകൾ കരണം ഇതുവരെ സ്‌കോളര്‍ഷിപ്പ് തുക ലഭ്യാമാകാത്ത കുട്ടികള്‍ക്കുള്ള അവസാന അവസരമായി ഇത് കണക്കാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ് എന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496304015, 8330818477, 0471-2328438, 0471-2580583 എന്നീ ഫോൺ നമ്പരുകളിലും supdtn.dge@kerala.gov.in എന്ന ഇ-മെയിലിലും ബന്ധപ്പെടാവുന്നതാണ്.

Share this post

scroll to top