ന്യൂഡല്‍ഹി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക് തസ്തികകളിലെ 358 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ക്ക് https://joinindiancoastguard.gov.in/ എന്ന വെബ്‌സൈറ്റ് വഴി 2021 ജനുവരി 5 മുതല്‍ ജനുവരി 19 വരെ അപേക്ഷിക്കാം. 250 രൂപയാണ് അപേക്ഷാ ഫീസ്. നാവിക്(ജനറല്‍ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) തസ്തികകളിലായാണ് ഒഴിവുകള്‍. പുരുഷന്‍മാര്‍ക്കാണ് അവസരം
ഒഴിവുകള്‍
സെയിലര്‍ (ജനറല്‍ ഡ്യൂട്ടി)-260
1.മാത്സ്, ഫിസിക്സ് എന്നീ വിഷയങ്ങള്‍ പഠിച്ച് ഇന്റര്‍മീഡിയേറ്റ് പാസായിരിക്കണം.
2. 18-22 വയസിലുള്ളവരായിരിക്കണം. 1999 ഓഗസ്റ്റ് 1നും 2003 ജൂലൈ 31 നും ഇടയില്‍ ജനിച്ചവരായിരിക്കണം.
നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) -50
18 വയസിനും 22 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. 1999 ഒക്ടോബര്‍ 1നും 2003 സെപ്റ്റംബര്‍ 30നും ഇടയില്‍ ജനിച്ചവരാകണം.
മെക്കാനിക്കല്‍ (മെക്കാനിക്കല്‍)- 31, മെക്കാനിക്കല്‍ (ഇലക്ട്രിക്കല്‍)-07, മെക്കാനിക്കല്‍ (ഇലക്ട്രോണിക്സ്)-10
- ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷന്‍ എന്നിവയിലുള്ള ഡിപ്ലോമ പാസായിരിക്കണം.
- 18 മുതല്‍ 22 വരെ. 1999 ഓഗസ്റ്റ് 1നും 2003 ജൂലൈ 31നും ഇടയില്‍ ജനിച്ചവരാവണം.
- എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ച് വര്‍ഷവും ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് ലഭിക്കും.